നേമം: കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കിണറ്റിൽവീണ് 11 വയസ്സുകാരൻ മരിച്ചു. വിളവൂർക്കൽ കുരിശുമുട്ടം കെ.വി നഗർ പ്രേമ ഭവനിൽ രാജൻ-പ്രേമ ദമ്പതികളുടെ മകൻ വൈഷ്ണവ് (11) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറിനായിരുന്നു അത്യാഹിതം.
സഹോദരനുമൊത്ത് കളിച്ചുകൊണ്ടിരിക്കേ കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടനെ നാട്ടുകാരെത്തി കുട്ടിയെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മലയിൻകീഴ് പൊലീസും കാട്ടാക്കട ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. പേയാട് സെൻറ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യർഥിയാണ് വൈഷ്ണവ്. സഹോദരൻ: വിഷ്ണു. മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.