ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

വർക്കല: ബൈക്കുകൾ കൂട്ടിയിടിച്ച് വർക്കലയിൽ മൂന്ന് യുവാക്കൾ മരിച്ചു. ഇടവ വെൺകുളം തൊട്ടുമുഖം വലിയവിള അംബേദ്കർ നഗർ അപർണ ഭവനിൽ അനിൽകുമാറിന്റെയും ഉഷയുടെയും മകൻ ആദിത്യൻ (18), മങ്ങാട്ട് ചരുവിള രഞ്ജിദാസ് ഭവനിൽ ദാസിന്റെയും കുമാരിയുടെയും മകൻ ആനന്ദ്ദാസ് (19), വർക്കല മുണ്ടയിൽ തോപ്പുവിള വീട്ടിൽ മോൻസിയുടെയും ധനുജ ബാബുവിന്റെയും മകൻ ജിഷ്ണു മോൻസി (19) എന്നിവരാണ് മരിച്ചത്.

ഇവർക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ജനാർദ്ദനപുരം സ്വദേശി വിഷ്ണു (19), ഇടവ മൂടില്ലാവിള കല്ലിൻമേൽ വയലിൽവീട്ടിൽ സനോജ് (19) എന്നിവരെ ഗുരുതര പരിക്കുളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം നടന്നത്.

വിഷ്ണുവും ജിഷ്ണുവും പുന്നമൂട് പെട്രോൾ പമ്പിൽനിന്നും പെട്രോൾ നിറച്ചശേഷം കുരയ്ക്കണ്ണി ജങ്ഷനിലെത്തി ഹെലിപ്പാഡ് ഭാഗത്തേക്ക് പോകവെ എതിർദിശയിൽനിന്നും വന്ന ആദിത്യൻ, ആനന്ദ്ദാസ്, സനോജ് എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തെറിച്ച് വീണ ആദിത്യൻ, ആനന്ദദാസ്, ജിഷ്ണു എന്നിവർ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇരു ബൈക്കുകളും അമിതവേഗതയിലായിരുന്നുവെന്ന് പറയപ്പെടുന്നു.

അപകടം സംഭവിച്ച ഉടൻതന്നെ നാട്ടുകാരും മറ്റ് വാഹനയാത്രക്കാരും വിദേശികളായ വിനോദസഞ്ചാരികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും യുവാക്കളെ വർക്കല താലൂക്ക് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. 

Tags:    
News Summary - three youth killed in bike accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.