സി.പി.ഐ നേതാവ്​ ജി. രാജീവ്​ നിര്യാതനായി

പേരൂർക്കട: സി.പി.ഐ ജില്ല കൗൺസിൽ അംഗവും വട്ടിയൂർക്കാവ് മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയുമായ ചിറ്റലംകോട് വീട്ടിൽ ജി. രാജീവ്‌ (55) നിര്യാതനായി.

കുടപ്പനക്കുന്ന്​ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പരേതനായ പി. ഗോപിനാഥൻ നായരുടെ മകനാണ്​. മാതാവ്: കല്യാണിക്കുട്ടിയമ്മ. സഹോദരങ്ങൾ: കെ. ഉഷ, ജി. സജീവ്, അഡ്വ. ജി. പ്രദീപ്, എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയരംഗത്ത് കടന്നുവന്ന ജി. രാജീവ്‌ കുടപ്പനക്കുന്ന് ഗ്രാമപഞ്ചായത്ത്‌ മെംബറായും സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിരുന്നു. സി.പി.ഐ ജില്ല കൗൺസിൽ അംഗം, വട്ടിയൂർക്കാവ് മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി, കിസാൻസഭ ജില്ല കൗൺസിൽ അംഗം, വട്ടിയൂർക്കാവ് മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. പേരൂർക്കട സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫിസിലും തുടർന്ന് കുടപ്പനക്കുന്ന്​ ലോക്കൽ കമ്മിറ്റി ഓഫിസിലും കുടപ്പനക്കുന്ന്​ കൃഷി ഓഫിസിലും പൊതുദർശനത്തിന് വെച്ച ഭൗതികശരീരത്തിൽ നൂറുകണക്കിന്​​പേർ ആദരാഞ്ജലികൾ അർപ്പിച്ചു.

പന്ന്യൻ രവീന്ദ്രൻ, കെ. പ്രകാശ് ബാബു, സത്യൻ മൊകേരി, മന്ത്രി ജി.ആർ. അനിൽ, മന്ത്രി കെ. രാജൻ, വി. ശശി എം.എൽ.എ, സി.പി.ഐ ജില്ല സെക്രട്ടറി മാ​േങ്കാട് രാധാകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, സി.പി.എം നേതാവ് എം. വിജയകുമാർ ആനവൂർ നാഗപ്പാൻ, വി.പി. ഉണ്ണികൃഷ്ണൻ, സോളമൻ വെട്ടുകാട്, മീനങ്ങൽ കുമാർ, ഡെപ്യൂട്ടി മേയർ പി.കെ. രാജു തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

Tags:    
News Summary - CPI leader G Rajeev passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.