??????

ജോലി നഷ്ടപ്പെട്ടതിൽ നിരാശ; ട്രെയിന് മുന്നിൽച്ചാടി ജീവനൊടുക്കി

കിളിമാനൂർ: കിളിമാനൂർ സ്വദേശിയെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുസമീ പം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെ ത്തി. ജോലി നഷ്ടപ്പെട്ടതിലുള്ള നിരാശ യിൽ ജീവനൊടുക്കിയതാണെന്ന് പൊലീസ് പറഞ്ഞു.  കിളിമാനൂർ ചൂട്ടയിൽ ആഷാഢ ത്തിൽ സുരേഷിനെ (48)യാണ് വ്യാഴാഴ്‌ച രാവിലെയോടെ മരിച്ച നിലയിൽ കണ്ടെ ത്തിയത്.

തൃശൂരിൽ സ്വകാര്യ കമ്പനിയി ൽ സുരേഷ് ജോലി നോക്കിയിരുന്നു. കോവിഡ് കാരണം കമ്പനി പൂട്ടിയതോടെ സു രേഷിന് ജോലി നഷ്ടപ്പെട്ടിരുന്നു. ആ നിരാശയിൽ  ജീവനൊടുക്കിയതാകാമെ ന്ന് പൊലീസ് സംശയിക്കുന്നു. പോസ്റ്റു മോർട്ടത്തിനുശേഷം മരണകാരണം വ്യ ക്തമാകുമെന്നും പൊലീസ് അറിയിച്ചു.  ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേ ക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ട നട പടികൾക്ക് ശേഷം വെള്ളിയാഴ്ച വീട്ടു വളപ്പിൽ  സംസ്കരിക്കും. ഭാര്യ: പ്രവീണ (അമ്പിളി). മക്കൾ: ആദിത്യൻ, ആദിഷ്.

Tags:    
News Summary - Frustration at losing a job; He jumped in front of the train and committed suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.