ശാസ്താംകോട്ട: സൈക്കിളിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന പതിനാറുകാരൻ മരിച്ചു. കുന്നത്തൂർ ഐവർകാല കുറ്റിയിൽ വീട്ടിൽ മുരളി-രജനി ദമ്പതികളുടെ മകൻ കണ്ണൻ (16) ആണ് മരിച്ചത്. ഈ മാസം 16 ന് ഉച്ചക്ക് ഒന്നിനായിരുന്നു അപകടം.
വീടിനു സമീപമുള്ള ബന്ധുവീട്ടിൽ സൈക്കിളിൽ പോയി മടങ്ങവെ കണ്ണെൻറ തലയിൽ ഇരുന്ന തൊപ്പി പറന്നുപോയി. ശ്രദ്ധ ഇതിലേക്ക് മാറിയതോടെ ബാലൻസ് തെറ്റി സൈക്കിൾ റോഡിലേക്ക് മറിയുകയും കണ്ണൻ തലയിടിച്ച് റോഡിൽ വീഴുകയുമായിരുന്നു.
ബോധം നഷ്ടപ്പെട്ട കണ്ണനെ ഉടൻ പുത്തൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സക്ക് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന്, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും തിങ്കളാഴ്ച പുലർച്ച മരിച്ചു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. സഹോദരൻ: വിഷ്ണു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.