ക്ഷേത്ര പോറ്റിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കഴക്കൂട്ടം: കഴക്കൂട്ടം മിഷൻ ആശുപത്രിയ്ക്കു സമീപം ക്ഷേത്രത്തിലെ പോറ്റിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴക്കൂട്ടം, ചീനിവിളാകത്ത് ബാലകൃഷ്ണൻ പോറ്റി (75) നെയാണ് വീട്ടിലെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായി കഴക്കൂട്ടം പൊലീസ് പറഞ്ഞു.

രാവിലെ 8 ന്  പോസ്‌റ്റോ ഫീസിലെ കളക്ഷൻ ഏജൻ്റ് വീട്ടിലെത്തിയപ്പോഴാണ് പോറ്റിയെ മരിച്ച നിലയിൽ കാണുന്നത്. ഉടൻ കഴക്കൂട്ടം പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു.

പോത്തൻകോട് പണിമൂല ക്ഷേത്രം ഉൾപ്പെടെ നിരവധി പ്രമുഖ ക്ഷേത്രങ്ങളിൽ പോറ്റിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വർക്കല സ്വദേശിയാണ്. കഴിഞ്ഞ 25 വർഷമായി കഴക്കൂട്ടത്ത് വീടുവാങ്ങി താമസിച്ചു വരുകയായിരുന്നു. 10 വർഷം മുമ്പ് ബൈപാസ് സർജറിക്ക് വിധേയനായിരുന്നു. ഭാര്യ സരോജ അമ്മാൾ 5 വർഷം മുമ്പ് മരിച്ചിരുന്നു.

ചൊവ്വാഴ്ച മകളുടെ വീട്ടിൽ പോയിരുന്നതായി അയൽവാസികൾ പറഞ്ഞു. ഫോറൻസിക് ഉദ്യോഗസ്ഥരും പൊലീസും ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: ലക്ഷ്മി, നരസിംഹറാവു (ശാന്തി, ദേവസ്വം ബോർഡ്‌ ), ശോഭ. മരുമക്കൾ : രമേശ്, ശിവപ്രിയ , ശ്രീവർദ്ധൻ .

Tags:    
News Summary - temple priest found dead at his home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.