വിഴിഞ്ഞം: ഭർതൃവീട്ടിൽ കുഴഞ്ഞുവീണ് മരിച്ചനിലയിൽ കണ്ടെത്തിയ യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ എന്തെങ്കിലും പറയാനാകൂവെന്ന് കാഞ്ഞിരംകുളം പൊലീസ് പറഞ്ഞു. കാഞ്ഞിരംകുളം ചാണി കരുമരക്കാല വീട്ടിൽ ഷിബുവിെൻറ ഭാര്യ റാണി (27)യാണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ റാണിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ മൃതദേഹ പരിശോധന നടത്തി.
പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. അഞ്ചുവർഷം മുമ്പാണ് ഷിബുവിെൻറയും റാണിയുടെയും വിവാഹം നടന്നത്. ഇവർക്ക് രണ്ടരവയസ്സുള്ള മകനുണ്ട്. കൈവൻവിള പെരുന്താന്നിയിൽ വസന്ത-ശശി ദമ്പതികളുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.