അടുത്തകാലത്തൊന്നും മയക്കുമരുന്ന് പിടികൂടിയ വാർത്തകളില്ലാത്ത ദിനങ്ങളിെല്ലന്നു പറയാം. ലക്ഷങ്ങളുടെയും കോടികളുടെയും മയക്കുമരുന്നുകളാണ് ഓരോ ദിവസവും പിടിയിലാകുന്നത്. കൈമാറ്റം ചെയ്യപ്പെടുന്നതിെൻറ ചെറിയ അംശം മാത്രമായിരിക്കുമല്ലോ നിയമപാലകരുടെ പിടിയിൽപെടുന്നത്. സാധാരണക്കാർ മുതൽ സമ്പന്നരും രാഷ്ട്രീയനേതാക്കളും അധോലോകനായകരും ഈ മരണവ്യാപാരികളിലുണ്ട്. മയക്കുമരുന്നുപയോഗത്തിെൻറ വ്യാപ്തി മദ്യത്തെക്കാൾ വർധിച്ചിരിക്കുന്നു, പ്രത്യേകിച്ചും പുതുതലമുറയിൽ. ഹൈസ്കൂൾ ക്ലാസുകളിലെ കൗമാരക്കാർ പോലും ലിംഗഭേദമില്ലാതെ മയക്കുമരുന്നുകൾക്ക് അടിപ്പെട്ടു തുടങ്ങിയിരിക്കുന്നു.
രാജ്യത്ത് എല്ലാവിധ മയക്കുമരുന്നുകളും നിരോധിക്കപ്പെട്ടിട്ടുണ്ട്. രോഗികളെ മയക്കിക്കിടത്താൻ അനുവദിക്കപ്പെട്ട മോർഫിൻ, പെത്തഡിൻ പോലുള്ളവ ചികിത്സാർഥമല്ലാതെ ഉപയോഗിക്കുന്നത് കുറ്റകരമാണ്. മയക്കുമരുന്ന് ഉൽപാദനവും ഉപയോഗവും വ്യാപാരവും കഠിനശിക്ഷക്ക് കാരണമാകുന്ന കുറ്റകൃത്യങ്ങളാണ്. എന്നിട്ടും ഇതൊക്കെ ഇവിടെ നിർബാധം നടക്കുന്നു. കുറഞ്ഞ അധ്വാനംകൊണ്ട് പണം വാരിക്കൂട്ടാമെന്ന കുടിലചിന്തയാണ് അതിക്രൂരമായ ഈ ഹീനകൃത്യത്തിന് ഏറെപ്പേരെയും പ്രേരിപ്പിക്കുന്നത്. ആഡംബരപൂർണവും ആർഭാടവുമായ ജീവിതം നയിക്കാൻ എന്തും ചെയ്യാൻ മടിയില്ലാത്ത നരാധമന്മാരാണ് ഈ അധോലോകത്തിെൻറ നായകന്മാർ. പെണ്ണും പൊന്നും കൊള്ളയും കൊലയുമൊക്കെ മയക്കുമരുന്ന് ലോബിയുടെ അവിഭാജ്യ ഘടകമാണ്. ചിലപ്പോഴെങ്കിലും അവരുണ്ടാക്കുന്ന പ്രശ്നങ്ങൾ നാടിെൻറ സ്വൈരം കെടുത്താറുമുണ്ട്.
മയക്കുമരുന്നുകൾ കാർന്നുതിന്നുന്ന കേരളത്തിെൻറ കർമശേഷി കണക്കാക്കാനാവാത്തതാണ്. രോഗചികിത്സക്കും മറ്റുമായി ചെലവഴിക്കപ്പെടുന്ന സമ്പത്ത് സങ്കൽപിക്കാനാവാത്തതും. അനേകായിരങ്ങളെ കൊല്ലുന്ന ഈ മരണവ്യാപാരികൾക്ക് സകലവിധ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നത് അതൊക്കെ തടയാൻ ബാധ്യസ്ഥരായ നിയമപാലകർ തന്നെയാണ്. അവരുടെ കണ്ണടയ്ക്കലും പിന്തുണയും സഹായസഹകരണങ്ങളും ഇല്ലാതായാൽ മയക്കുമരുന്ന് വ്യാപാരം താനേ നിൽക്കും.
ഭരണകൂടവും അതിെൻറ ഉപകരണങ്ങളും നിയമനടത്തിപ്പുകാരും ആത്മാർഥതയും ജാഗ്രതയും പുലർത്തിയാൽ കേരളത്തെ മയക്കുമരുന്നിെൻറ പിടിയിൽനിന്ന് മോചിപ്പിക്കാൻ അനായാസം സാധിക്കും.
മയക്കുമരുന്നിെൻറ വ്യാപനവും വ്യാപാരവും തടയുന്നതിൽ സമൂഹത്തിനും അനൽപമായ പങ്കുവഹിക്കാൻ കഴിയും. സമൂഹത്തെ തകർക്കുകയും നാടിനെ നശിപ്പിക്കുകയും ചെയ്യുന്ന ഇത്തരം കൊടിയ തിന്മകളെ തടയാൻ ശ്രമിക്കാത്തവരും പാപത്തിൽ പങ്കാളികളാണ്. അതോടൊപ്പം സമുദ്രത്തിൽ സഞ്ചരിക്കുന്ന കപ്പലിന് ദ്വാരമുണ്ടാക്കുന്നവരെ തടയാൻ ആരെങ്കിലും ശ്രമിച്ചില്ലെങ്കിൽ മുഴുവൻ യാത്രക്കാരും മുങ്ങിമരിക്കുന്നതുപോലെ സമൂഹമാകുന്ന കപ്പലിനെ തകർക്കുന്നത് തടയാൻ ചിലരെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ സമൂഹമാകെ നശിക്കും; തീർച്ച.
മയക്കുമരുന്ന് വ്യാപാരികൾ പിടിക്കപ്പെടുമ്പോൾ അവരെ രക്ഷിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയപ്രവർത്തകരും നേതാക്കളും ഭരണാധികാരികളും കഴിവും സ്വാധീനവുമുള്ള മറ്റുള്ളവരുമെല്ലാം കൊടുംകുറ്റവാളികളാണ്. അനേകായിരങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്നതിൽ പങ്കുവഹിക്കുന്നവരും.
മയക്കുമരുന്നുകളുടെ വ്യാപനം തടയുന്നതിൽ രാഷ്ട്രീയപാർട്ടികൾക്കും മതസംഘടനകൾക്കും ചെയ്യാനേറെയുണ്ട്. തങ്ങളുടെ പ്രവർത്തനവൃത്തത്തിൽ മയക്കുമരുന്ന് കർഷകരോ കച്ചവടക്കാരോ കടത്തുകാരോ ഉണ്ടെന്നറിഞ്ഞാൽ സ്വകാര്യമായി അവരെ സമീപിച്ച് പിന്തിരിപ്പിക്കാൻ ഉപദേശിക്കുകയും നിർബന്ധിക്കുകയും വേണം. എത്ര ശ്രമിച്ചിട്ടും ഈ മരണവ്യാപാരം നിർത്താൻ തയാറാവുന്നില്ലെങ്കിൽ നിയമപാലകരുടെ സഹായത്തോടെ അതിനറുതി വരുത്തണം.
പള്ളിക്കമ്മിറ്റികൾക്കും ക്ഷേത്രഭാരവാഹികൾക്കും ചർച്ച് മേധാവികൾക്കും ഈ രംഗത്ത് വലിയ സംഭാവനകളർപ്പിക്കാൻ സാധിക്കും. ഒന്നാമതായി വേണ്ടത് തങ്ങളുടെ അനുയായികളെ മദ്യവും മയക്കുമരുന്നുകളും ഉണ്ടാക്കുന്ന വമ്പിച്ച വിപത്തുകളെക്കുറിച്ച് ബോധവത്കരിക്കുകയാണ്. ലഹരിക്കടിപ്പെട്ടവരെ കൗൺസലിങ്ങിലൂടെയും ചികിത്സയിലൂടെയും മോചിപ്പിക്കാനും സംവിധാനമുണ്ടാക്കണം. കഞ്ചാവ് കർഷകരെയും മയക്കുമരുന്ന് കടത്തുകാരെയും കച്ചവടക്കാരെയും സഹായിക്കുന്ന ആരും തങ്ങളുടെ പ്രദേശത്തില്ലെന്ന് ഉറപ്പുവരുത്താൻ മതനേതാക്കൾ പരമാവധി ജാഗ്രത പുലർത്തണം. ഇങ്ങനെ സുമനസ്സുകളൊന്നാകെ സംഘടിതമായി ശ്രമിച്ചാൽ മയക്കുമരുന്നുകളുടെ പിടിയിൽനിന്ന് നമ്മുടെ നാടിനെ രക്ഷിക്കാൻ നമുക്ക് സാധിച്ചേക്കാം.
മക്കൾ ലഹരിയുടെ പിടിയിൽപെടാതിരിക്കാനുള്ള ജാഗ്രതയും സൂക്ഷ്മതയും മാതാപിതാക്കളും പുലർത്തണം. മതപണ്ഡിതന്മാർ അവരെ ബോധവത്കരണത്തിലൂടെ അതിന് സജ്ജരാക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.