ജനങ്ങളെ സ്നേഹിക്കുന്ന, അവരുടെ ഹൃദയമറിയുന്ന ഭരണാധികാരി എന്നതിന് പര്യായപദമായിരുന്നു നമ്മെ വിട്ടുപിരിഞ്ഞ ഒമാ ൻ ഭരണാധികാരി സുൽത്താൻ ഖാബൂസ്. രാഷ്ട്രവികസനത്തിെൻറ ഗുണഫലങ്ങൾ രാജ്യത്തെ ഒാരോ പൗരനിലും എത്തണം എന്ന നിർബന്ധബു ദ്ധിയുണ്ടായിരുന്നു സുൽത്താന്. ജനങ്ങളെയും അവരുടെ ആവശ്യങ്ങളെയും അദ്ദേഹം നേരിൽ കണ്ടറിഞ്ഞു.
1972 മുതൽ ഒമാനിലെ പ ശ്ചാത്തല വികസന മേഖലയിൽ പ്രവർത്തിക്കുന്ന ഇൗയുള്ളവന് ഏറെ പ്രചോദനമായിട്ടുണ്ട് വികസനവും ജനക്ഷേമവും സംബന്ധിച്ച അദ്ദേഹത്തിെൻറ ദർശനം. ആരോഗ്യവും വിദ്യാഭ്യാസവും ജനങ്ങളുടെ അവകാശമാക്കി മാറ്റി. സ്ത്രീകളെ മുന്നോട്ടു കുതിക്കാൻ പ്രാപ്തരാക്കി. തൊഴിൽ മേഖലയിലും വ്യവസായ രംഗത്തുമെല്ലാം സജീവ സാന്നിധ്യമായി അവരുണ്ട്. കുഞ്ഞുങ്ങൾക്ക് നിർഭയമായി ജീവിക്കാനുള്ള അന്തരീക്ഷവും സാധ്യമാക്കി.
സമാധാനത്തിെൻറയും സഹിഷ്ണുതയുടെയും ആൾരൂപമായിരുന്നു സുൽത്താൻ ഖാബൂസ്. ചോരചിന്തൽ ഇല്ലാത്ത ഒരു ലോകം അദ്ദേഹം സ്വപ്നം കണ്ടു. അറബ് ലോകത്തിെൻറ സുസ്ഥിരതയും ശാന്തിയും എന്നും ആഗ്രഹിച്ചു, അതിനായി അത്രമേൽ പ്രയത്നിച്ചു. അര നൂറ്റാണ്ടിനടുത്ത ഭരണകാലത്ത് അറബ് ലോകം പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം അതിനു പരിഹാരം കണ്ടെത്താനുള്ള നിർണായകമായ പങ്കുവഹിച്ചു. അയൽരാജ്യങ്ങളോടെല്ലാം ഏറ്റവും മികച്ച അയൽക്കാരനായി സഹവർത്തിച്ചു.
സുൽത്താൻ ഖാബൂസിെൻറ ഭരണകാലത്ത് അദ്ദേഹത്തിെൻറ നന്മകൾക്ക് സാക്ഷ്യം വഹിച്ച്, ഇൗ നാട്ടിൽ ജീവിക്കാനും പ്രവർത്തിക്കാനും കഴിഞ്ഞത് ഒമാൻ ഭരണകൂടത്തിെൻറ സിവിൽ ഒാർഡറിന് അർഹനായ ഒരു ഇന്ത്യൻ പ്രവാസി എന്ന നിലയിൽ ഭാഗ്യമായി കരുതുന്നു. ഇന്ത്യക്കാർക്ക് ഹൃദയത്തിൽ വലിയ സ്ഥാനം കൽപ്പിച്ചിരുന്നു സുൽത്താൻ. ഇന്ത്യക്കാർക്കും അദ്ദേഹത്തോടുള്ള സ്നേഹം അത്ര വലുതായിരുന്നു. വിടപറഞ്ഞ് ഏതാനും മണിക്കൂറുകൾക്കകം അദ്ദേഹത്തിെൻറ പിൻഗാമിയെ ഉചിതമായ രീതിയിൽ തീരുമാനിക്കാൻ കഴിഞ്ഞതും സുൽത്താൻ ഖാബൂസിെൻറ മികവായാണ് ഞാൻ കാണുന്നത്. അത്രമാത്രം ശക്തമാക്കിയിരുന്നു ഭരണനിർവഹണ സംവിധാനത്തെ അദ്ദേഹം. സുൽത്താൻ ഹൈതം ബിന്‍ താരിഖ് ആല്‍ സഈദ് മുൻഗാമിയെപ്പോലെ നാടിനെ കൂടുതൽ നന്മകളിലേക്കും വികസനത്തിലേക്കും വിജയത്തിലേക്കും നയിക്കും എന്നുറപ്പുണ്ട്. ഭൗതികമായി വിടപറയുേമ്പാഴും സുൽത്താൻ ഖാബൂസ് ജനമനസ്സുകളിലെങ്ങും നിലനിൽക്കും. അദ്ദേഹം കൊളുത്തിവെച്ച നൻമകളുടെ പ്രകാശം ഇൗ നാട്ടിലെമ്പാടും തങ്ങി നിൽക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.