ഹിറ്റിന് വേണ്ടി കാര്യങ്ങൾ സൃഷ്ടിക്കപ്പെടരുത്

ആരാലും പിടിക്കപ്പെടില്ല എന്ന ധാരണയാണ് പലർക്കും സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ. വിലക്കുകൾ ഇല്ലെന്ന തോന്നൽ വരുമ്പോൾ അവരുടെ വകതിരിവ് കൈമോശം വരുന്നു. വ്യക്തികൾ തന്നെ എഡിറ്ററാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇവയൊക്കെ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതാണ്.

എന്നാൽ, ഒരു ഓൺലൈൻ മാധ്യമത്തിെൻറ പ്രവർത്തനം ഇതിൽ നിന്നും വ്യത്യസ്ഥമാണ്. എങ്കിലും അവാസ്ഥവം നിറഞ്ഞ വാർത്തകൾ പല ഓൺലൈനുകളിലും കൂടുതലാകുന്നുണ്ട്. പലപ്പോഴും ഏതാനും സമയങ്ങൾക്കുള്ളിൽ ഇത് അവർ തന്നെ തിരുത്താറുമുണ്ട്. എന്നാൽ, ഈ സമയത്തിനിടയിൽ തെറ്റായ വാർത്ത വലിയ രീതിയിൽ ആളുകളിൽ പടർന്നിട്ടുണ്ടാകും.

തിരുത്തലുകൾ എത്തുമ്പോൾ വലിയ കോട്ടം സംഭവിച്ചു കഴിഞ്ഞിരിക്കും. ഹിറ്റിന് വേണ്ടി ചെയ്യുന്ന ഒത്തുതീർപ്പുകൾ പരിമിതപ്പെടുത്തണം. ആളുകളിൽ ഇളക്കമുണ്ടാകുക എന്നതല്ലാതെ ഉൾപ്രേരണകളെ നിയന്ത്രിച്ച് ആകണം ഓൺലൈൻ മാധ്യമങ്ങളുടെ പ്രവർത്തനം. ആളുകളുടെ കൗതുകം മുതലെടുക്കുന്നതായിരിക്കരുത് അത്. നെഗറ്റീവ് ന്യൂസിെൻറ വ്യാപനം വളരെ ഏറിയ കാലമാണിപ്പോൾ.

-ഡോ. സി.ജെ. ജോൺ (മനശാസ്ത്ര വിദഗ്ധൻ)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.