2016 നവംബർ ജാർഖണ്ഡിൽ പ്രക്ഷുബ്ധമായ ഒരു കാലഘട്ടമായിരുന്നു. രഘുബർ ദാസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ രണ്ട് നൂറ്റാണ്ടുകൾ പഴക്കമുള്ള ഭൂനിയമങ്ങളിൽ ഭേദഗതികൾ പാസാക്കിയിരുന്നു. ചോട്ടനാഗ്പൂർ ടെനൻസി (സി.എൻ.ടി), സന്താൽ പർഗാന ടെനൻസി (എസ്.പി.ടി) നിയമങ്ങൾ. വ്യാവസായിക ആവശ്യങ്ങൾക്ക് എളുപ്പത്തിൽ ഭൂമി കൈമാറ്റം ഉറപ്പാക്കുന്നവയായിരുന്നു ഭൂനിയമ ഭേദഗതികൾ. ഭേദഗതികൾ സംസ്ഥാനത്തുടനീളമുള്ള ആദിവാസി സമൂഹങ്ങളുടെ വൻ പ്രതിഷേധത്തിന് കാരണമായി.
അന്ന് ദ്രൗപതി മുർമു സംസ്ഥാനത്തിന്റെ ഗവർണർ ആണ്. 200 ഓളം ആദിവാസി പ്രതിനിധികൾ അന്നത്തെ ഗവർണർ ദ്രൗപതി മുർമുവിനെ സന്ദർശിച്ചു. കൃത്യം എട്ട് മാസത്തിന് ശേഷം ഗവർണർ വിഷയത്തിൽ ഇടപെട്ടു. 2017 ജൂണിൽ, ഭേദഗതികൾ ആദിവാസികൾക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്ന് വ്യക്തമാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട് അവർ തന്റെ പക്കൽ എത്തിയ ഭേദഗതി നിയമം ഒപ്പിടാതെ മടക്കി. സാക്ഷാൽ ദ്രൗപതിയാണ് ഇനി ഇന്ത്യയിലെ പ്രഥമ പൗര. മുമ്പെങ്ങുമില്ലാത്ത വിധം പ്രതിപക്ഷ നിരയിൽനിന്നുപോലും വോട്ട് നേടിയാണ് അവർ രാഷ്ട്രപതിയുടെ കസേരയിലേക്ക് നടന്നടുക്കുന്നത്.
ജാർഖണ്ഡിന്റെ ആദ്യ വനിതാ ഗവർണർ എന്ന നേട്ടവും മുർമുവിനായിരുന്നു. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയാണ് സ്വദേശം. ആദിവാസി ഗോത്രവിഭാഗമായ സാന്താൾ വിഭാഗത്തിൽനിന്നുമാണ് വരവ്. ജീവിതത്തിന്റെ തുടക്കം മുതൽ ആദ്യക്കാരിയകാൻ അവർക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. തന്റെ ഗ്രാമത്തിൽനിന്നും ആദ്യം കേളജിൽ പോകുന്ന പെൺകുട്ടിയും ദ്രൗപതിയായിരുന്നു. ഭുവനേശ്വിലെ രമാദേവി ജൂനിയർ കോളജിൽനിന്നാണ് അവർ ബിരുദം കരസ്ഥമാക്കിയത്. ബി.ജെ.പിയിൽ വിവിധ നേതൃസ്ഥാനങ്ങളിൽ ഇരുന്ന ശേഷമാണ് അവർ രാഷ്ട്രപതി ഭവനിലേക്ക് ചരിത്ര നിയോഗത്തിന്റെ ഭാഗമായി നടന്നടുക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.