അർണബുമാരുടെ അർമാദത്തിൽ ഉന്മാദവിവശരായ വിഡ്​ഢികളുടെ രാജ്യമായി നാം മാറിയതെങ്ങനെ?

ദേശസ്​നേഹത്തി​െൻറ അൾത്താരയിലിരുന്ന്​ അഗ്​നിയും ഗന്ധകവും വർഷിച്ചുകൊണ്ടേയിരിക്കും അവർ. ധാർമിക രോഷംകൊണ്ട്​ രാജ്യത്തെ 'നിയമലംഘക​ർക്കെതിരെ' വിറകൊള്ളും, ശ്വാസം മുട്ടിക്കും. ടെലിവിഷനിലെ നല്ലപിള്ളയായി സ്യൂട്ടും കോട്ടും അണിഞ്ഞായിരിക്കും എപ്പോഴും കാണാനാവുക.പിന്നെയും ദേശസ്​നേഹത്തി​െൻറ അ​ൾത്താരയിൽ അഗ്​നിയും ഗന്ധകവും അവർ വർഷിക്കും. ഭാരത മാതാവിനെതിരെ ചുറ്റുംനിന്ന്​ ഒരിക്കലെങ്കിലും നോട്ടപ്പിഴ വന്നേക്കാമെന്ന ചിന്തയിലാകും അപ്പോൾ അവർ വിറകൊള്ളുക, കടിച്ചുകുടയുക. പക്ഷേ, വെള്ളയുടുത്താകും അവരെപ്പോഴും. ഒന്നിനു പിറകെ ഒന്നായെത്തുന്ന തെരഞ്ഞെടുപ്പുകളിൽ പ്രചാരവേലകളിൽ തകൃതിയായിരിക്കും.ഇരുവരുമിപ്പോൾ പഴയ കഥയിലെ രാജാവിനെ പോലെ നഗ്​നരാണ്​- വിവസ്​ത്രമാക്കിയതാക​ട്ടെ, അകത്തുതന്നെയുള്ള ഒരാളും.

ത​െൻറ പേരിലുള്ള വാട്​സാപ്പ്​ ചാറ്റുകൾ ഇതുവരെയും അയാൾ നിഷേധിച്ചിട്ടില്ല.കൊട്ടാര വിദൂഷകർ പുറത്തുവിട്ട നഗ്​നതയുടെ ചിത്രങ്ങൾ ഒട്ടും സുന്ദരമേയല്ല. ചോരയൂറ്റിക്കുടിക്കുന്ന, നിഗൂഢമായ ഉപജാപങ്ങളിൽ അഭിരമിക്കുന്ന, രാജ്യസുരക്ഷക്കായി യാത്രക്കിടെ സൈനികർ അറുകൊല ചെയ്യപ്പെട്ടത്​ കടുത്ത നിന്ദയോടെ കാണുന്ന ഒരു പറ്റത്തെയാണ്​ അവ​ ചുരുൾ നിവർത്തുന്നത്.അതിലേറെ ഭീകരമായി തോന്നുന്നത്​, ഈ രക്​തസാക്ഷ്യങ്ങളെ പോലും പ്രഫഷനൽ നേട്ടങ്ങൾക്കും, വാക്കുകൊണ്ടുള്ള അർമാദങ്ങൾക്കുമായി ചൂഷണം ചെയ്യാനുള്ള അത്യൂൽസാഹം കാണു​േമ്പാഴാണ്​.''ഈ ആക്രമണവും ഭ്രാന്തമായ നേട്ടമാണ്​ നമുക്ക്​''- ഗോസ്വാമിയുടെ ഒരു സംഭാഷണ ശകലം ഇങ്ങനെ. ദിവസവും സമയവും തിട്ടപ്പെടുത്തിയാൽ 40 സി.ആർ.പി.എഫ്​ ജവാന്മാരുടെ ജീവൻ ചിതറിത്തെറിച്ച പുൽവാമ ആക്രമണമാണ്​ സൂചനയെന്ന്​ വ്യക്​തം.വല്ലാതെ നൊന്തും വികാരപരവശനായും ടെലിവിഷൻ ചാനലിൽ തന്നെ കാണിച്ച ഗോസ്വാമിയിൽനിന്ന്​ തീർത്തും ഭിന്നമാണ്​ രക്​തദാഹിയായ, മരണം ആഘോഷിക്കുന്ന ഇയാളുടെ ഈ ആർപ്പുവിളി. ഗോസ്വാമി മാത്രമല്ല, ​സ്വന്തം ദേശീയവാദികളും ആദർശ ഗുരുക്കളും അണികളെ തെറ്റിദ്ധരിപ്പിച്ചതും ആദ്യത്തെയായിരുന്നു. കിതച്ചും കൈകൾ ചേർത്തുകൊട്ടിയും കണ്ണീരൊഴുക്കിയും അവർ മുറിവേറ്റ രാജ്യത്തിനായി വികാരം ​െകാണ്ടു.തെരഞ്ഞെടുപ്പിനടുത്ത്​ പതിവായ ഭീകരാക്രമണങ്ങളിൽഉത്തരവാദിത്വവും സുതാര്യതയും തേടിയവരെ സ്​റ്റുഡിയോയിലെ വാടകക്കൊലയാളികൾ അരിഞ്ഞുതുണ്ടമാക്കും.


തമാശയാകണമെന്നില്ല, പുൽവാമ കൂട്ടക്കുരുതിക്ക്​ മൂന്ന്​ മണിക്കൂർ കഴിഞ്ഞ്​ ഗോസ്വാമിയുടെതായി നാം കണ്ട ആഘോഷവും അതേ ദിവസം സർക്കാറി​െൻറ ആയുധസജ്ജമായ ഭാവവും തമ്മിൽ ചേർച്ച തോന്നി. സ്​ഫോടനത്തി​െൻറ തൊട്ടുചേർന്ന നിമിഷങ്ങളിൽ, ഒന്നുമറിയാത്തതു കൊണ്ട​ുംകൂടിയാകണം, പ്രധാനമന്ത്രി മോദി കോർബറ്റ്​ റിസർവ്​ വനത്തിൽ ഷൂട്ടിങ്ങ്​ തിരക്കിലായിരുന്നു. ഭീകരമായ ഒരു ദുരന്തം കഴിഞ്ഞയുടൻ രാഷ്​ട്രീയ ഗോദയിൽ മാത്രമല്ല, ​പ്രചാരണ തലത്തിലും വാക്കുകളിലൊതുങ്ങാത്ത അരങ്ങ്​ ഒരുങ്ങുകയായിരുന്നു.ചോർന്ന ചാറ്റുകളിൽ ഗണ്യമായ എന്തെങ്കിലും പുറത്തുവന്നാലും ഇല്ലെങ്കിലും സൂപർ ദേശസ്​നേഹികളുടെ പൂച്ച്​ പുറത്തുചാടിയിരിക്കുന്നു.സ്​റ്റേറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ, കളിനടത്തികൊണ്ടിരിക്കുന്നവരെല്ലാം ഇതുവരെയും കാണിച്ചതൊന്നും മാറ്റാതെ ഭ്രാന്തമായി രംഗത്തുസജീവമായുണ്ടാകും- ഇത്തവണ പക്ഷേ, മിക്ക രാഷ്​ട്രീയ കക്ഷികളും മൗനത്തിലാണ്​, ദേശീയ സുരക്ഷയെന്ന വിശുദ്ധ പശുവാകണം അവരെ മൗനത്തി​െൻറ വാത്​മീകങ്ങളിൽ ഒളിപ്പിക്കുന്നത്​്​.​െപാതുമേഖലയിൽ വെളിപാടായി എത്തി 24 മണിക്കൂറായിട്ടും നി​ഷേധക്കുറിപ്പിറങ്ങാത്ത ഈ ചാറ്റുകൾ പക്ഷേ, അനുപേക്ഷ്യമായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്​.

നരേന്ദ്ര മോദി സർക്കാറിലെ ഉന്നത വൃത്തങ്ങളിൽ ചിലർക്കു മാത്രം സ്വകാര്യമായി അറിയുന്ന സൈനിക നീക്കം പോലുള്ള അതിരഹസ്യ വിവരങ്ങൾ വരെ ചിലർക്ക്​ ചോർന്നുപോകുന്നു.മോദി സർക്കാർ എടുത്ത വലിയ തീരുമാനങ്ങൾ ഗോസ്വാമി അറിയുന്നുവെന്നതിന്​ ആറു മാസത്തിനിടെ മാത്രം രണ്ടു തെളിവുകളാണ്​ നമുക്കു മുമ്പിലുള്ളത്​- ബലാക്കോട്ടിലെ മിന്നലാക്രമണവും 370ാം വകുപ്പിൽ വെള്ളം ചേർത്ത്​ ജമ്മു കശ്​മീരി​െൻറ പ്രത്യേക പദവിയും സംസ്​ഥാന പദവിയും എടുത്തു കളഞ്ഞതും.പാകിസ്താനെതിരെ 'സുപ്രധാനമായ ചിലത്​ ഇത്തവണ സംഭവിക്കു'മെന്ന്​ ദാസ്​ ഗുപ്​തയോട്​ സോദ്ദേശ്യപരമായി ഗോസ്വാമി പറയു​േമ്പാൾ മുൻ 'ബാർക്​' സി.ഇ.ഒക്ക്​ അതി​െൻറ സൂചനകൾ ചുഴിഞ്ഞെടുക്കാൻ പണിപ്പെടേണ്ടിവരുന്നില്ല.'വലിയ മനുഷ്യന്​ ഈ സീസണിൽ ഏറെ നല്ലതാണിത്​​. അതോടെ തെരഞ്ഞെടുപ്പ്​ അദ്ദേഹം തൂത്തുവാരും''. ഹെവിവെയ്​റ്റ്​ വ്യക്​തിത്വത്തെ പേരുപറയാതെ ദാസ്​ഗുപ്​ത പ്രതികരിക്കുന്നു.മൂന്നു മാസം തികയുംമുന്നേ, മൃഗീയ ഭൂരിപക്ഷത്തോടെ മോദി അധികാരം തിരിച്ചുപിടിക്കുന്നു. പുൽവാമ ആക്രമണവും ബലാകോട്ട്​ മിന്നലാക്രമണവും പരമാവധി ബി.ജെ.പി ഉപയോഗപ്പെടുത്തി. മൊത്തം വിഷയവും തെരഞ്ഞെടുപ്പിന്​ പാകമായി മാറ്റിയെഴുതുകയും ചെയ്​തു.


ബലാകോട്ട്​ ആക്രമണം ശരിക്കും പദ്ധതിയിട്ടത്​ സൈനിക ലക്ഷ്യത്തോടെയല്ലെന്നാണ്​ ഗോസ്വാമിയുടെ ചാറ്റുകൾ സൂചിപ്പിക്കുന്നത്​. പകരം ഒരു ദേശീയ വിനോദം മാത്രമായിരുന്നു.''പാക്​ വിഷയത്തിൽ ജനം ആനന്ദതുന്ദിലരാകുംവിധം ആക്രമണം തന്നെ നടത്താനാകുമെന്ന്​ സർക്കാറിന്​ ആത്​മവിശ്വ​ാസമുണ്ട്​''- ഗോസ്വാമിയുടെ മറ്റൊരു സന്ദേശമിതാണ്​. ''യഥാർഥ വാക്കുകൾ തന്നെയാണ്​ ഉപയോഗിച്ചിരിക്കുന്നത്​'' എന്നും അതിലുണ്ട്​. എന്നുവെച്ചാൽ, ഒരു അനൗദ്യോഗിക ചാറ്റിലെ വെറുംവാക്കല്ല, സർക്കാർ യഥാർഥത്തിൽ അതുതന്നെ​ ഉദ്ദേശിച്ചു​ എന്നുവ്യക്​തം.മാസങ്ങൾ കഴിഞ്ഞ്​, ഗോസ്വാമി അവകാശപ്പെടുന്നു, ''പുതിയ വാർത്തകൾ ബ്രേക്​ ചെയ്യുന്നതിൽ നാം പ്ലാറ്റിനം മാനദണ്​ഡങ്ങൾ തന്നെ നിശ്​ചയിച്ചിരിക്കുന്നു', അതിനാൽ ഈ സ്​റ്റോറി നമ്മുടെത്​ മാത്രമാണ്​''. ആഗസ്​റ്റ്​ രണ്ടിന്​ ''കേന്ദ്ര സർക്കാർ ജമ്മുവിനെ വേറെ സംസ്​ഥാനമാക്കിയും കശ്​മീരിനെയും ലഡാക്കിനെയും കേന്ദ്ര ഭരണപ്രദേശമാക്കിയും തീരുമാനമെടുക്കുന്നു'വെന്ന്​ ദാസ്​ഗുപ്​ത അദ്ദേഹത്തിന്​ വാർത്ത ഫ്ലാഷ്​ അയച്ചപ്പോഴുള്ള മറുപടി.ഒരാഴ്​ചക്കകം പ്രഖ്യാപനമുണ്ടാകുമെന്ന്​ വാർത്ത കുറിപ്പ്​ പ്രഖ്യാപിച്ചു. ഉത്തരവിന്​ രണ്ടു ദിനം മുമ്പ്​ മേഖലയിൽ കർഫ്യൂ നടപ്പാക്കുമെന്നും 370, 35 എ വകുപ്പുകൾ സ്വാഭാവികമായും എടുത്തുകളയുമെന്നും കൂടി അതിലുണ്ടായിരുന്നു.

ആഗസ്​റ്റ്​ അഞ്ചിനാണ്​ അമിത്​ ഷാ സംസ്​ഥാനത്തെ രണ്ട്​ കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുന്ന ബിൽ സഭയിൽ അവതരിപ്പിച്ചത്​. 370, 35 എ വകുപ്പുകൾ അസാധുവാക്കി. മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. സൈനിക സാന്നിധ്യം വർധിപ്പിക്കുകയും ചെയ്​തു.ടി.ആർ.പി കുംഭകോണ കേസിൽ മുംബൈ പൊലീസ്​ കുറ്റപത്രത്തിൽ ചേർത്ത, ചോർന്ന ചാറ്റുകൾ വൈറലായിട്ടും രാഷ്​ട്രീയക്കാരിലേറെയും അത്​ ഒന്നുമല്ലെന്ന്​ പ്രഖ്യാപിച്ചു. മുതിർന്ന കോൺഗ്രസ്​ നേതാവും ഛത്തീസ്​ഗഢ്​ മന്ത്രിയുമായ ടി.എസ്​ സിങ്​ ദിയോ ഉൾപെടെ ചിലർ മാത്രമായിരുന്നു പരസ്യമായി ഇതിനെതിരെ പ്രതികരിച്ചത്​.''ബലാകോട്ട്​ മിന്നലാക്രമണവുമായി ബന്ധപ്പെട്ട സൈനിക രഹസ്യങ്ങളും തന്ത്രങ്ങളും കേന്ദ്ര സർക്കാറിലെ മുതിർന്ന വല്ലവരും സ്വകാര്യ മേഖലയിലെ വലിയ തമ്പുരാന്മാർക്ക്​ മറിച്ചുനൽകിയതാണെങ്കിൽ ഭീകരമായ സുരക്ഷാ വീഴ്​ചയാണ്​. പ്രതികൾക്കെതിരെ അന്വേഷണം നടക്കണം. കുറ്റവിചാരണയും വേണം. അതിരഹസ്യമുള്ള സൈനിക വിവരങ്ങൾ ചോർത്തുന്നത്​ രാജ്യദ്രോഹമാണ്​. മാധ്യമ പ്രവർത്തകനെന്ന്​ സ്വയം കരുതുന്ന ഒരാൾ ഈ അതിരഹസ്യ വിവരത്തെ കുറിച്ച്​ എല്ലാം അറിയുകയും അത്​ മറ്റുള്ളവർക്ക്​ കൈമാറുകയുമായിരുന്നു. ഇവർക്ക്​ ദേശസുരക്ഷ ഇവർക്ക്​ പ്രശ്​നമേയല്ലെന്ന്​ ഇത്​ തുറന്നുകാട്ടുന്നു. ഭീകരാക്രമണങ്ങളെ ഇവർ പ്രചാരണായുധങ്ങളായി മാറ്റുകയാണ്''- ദിയോ ട്വിറ്ററിൽ കുറിച്ചു.


ബി.ജെ.പിയുമായി വഴിപിരിഞ്ഞ മുൻ വിദേശകാര്യ മന്ത്രി യശ്വന്ത്​ സിൻഹയുടെ ട്വീറ്റ്​ ഇങ്ങനെയായിരുന്നു: ''ദേശീയ സുരക്ഷയിലെ ഗുരുതര വീഴ്​ച തുറന്നുകാട്ടുന്നതാണ്​ അർണബ്​ വാട്​സാപ്​ ചാറ്റുകളെന്ന പ്രശാന്ത്​ ഭൂഷണി​െൻറ വാക്കുകളോട്​ ഞാൻ പൂർണമായി യോജിക്കുന്നു. നിഷ്​പക്ഷ സംവിധാനം ഉപയോഗിച്ച്​ കേസ്​ അന്വേഷിക്കണം. സർക്കാറും ഈ വിഷയത്തിൽ കുറ്റവാളികളാണ്​''- മുതിർന്ന അഭിഭാഷകൻ ഭൂഷണായിരുന്നു ഈ ചോർന്നുകിട്ടിയ ചാറ്റുകൾ ട്വീറ്റ്​ ചെയ്​തത്​.സിനിമ സംവിധായകൻ ഹൻസൽ മേത്തയെ ഏറെ വേദനിപ്പിച്ചത്​,'രക്​തസാക്ഷികളായ സൈനികരെ വെച്ച്​ അർമാദിക്കുകയും എന്നിട്ട്​ ദേശീയവാദിയെന്ന്​ സ്വയം വിളിക്കുകയുമായിരുന്നു'.ഗോസ്വാമിയെയും, പ്രസ്​ ഇൻ​ഫോർമേഷൻ മീഡിയയിലെ മീഡിയ ആൻറ്​ കമ്യുണിക്കേഷൻ പ്രിൻസിപ്പൽ ഡയറക്​ടർ ജനറലെയും പ്രതികരണത്തിനായി ബന്ധപ്പെടാൻ ശ്രമം നടത്തിയിരുന്നു. അത്​ ലഭിക്കുന്ന മുറക്ക്​ പ്രസിദ്ധീകരിക്കും.

2019 ഫെബ്രുവരി 14, 3.15pm- പുൽവാമ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ്​ ജവാന്മാർ കൊല്ലപ്പെടുന്നു. ഇന്ത്യയിൽ പൊതു തെരഞ്ഞെടുപ്പിന്​ രണ്ടു മാസം മുമ്പായിരുന്നു സംഭവം

2019 ഫെബ്രുവരി 14, 4.19 pm- റിപ്പബ്ലിക്​ ടി.വി മാനേജിങ്​ ഡയറക്​ടർ അർണബ്​ ഗോസ്വാമി ടി.വി റേറ്റിങ്​സ്​ ഏജൻസി 'ബാർക്​' മുൻ സി.ഇ.ഒ പാർഥോ ദാസ്​ ഗുപ്​തക്ക്​: 'സാർ, കശ്​മീരി​ൽ ഈ വർഷത്തെ ഏറ്റവും വലിയ ഭീകരാക്രമണത്തിന്​ 20 മിനിറ്റ്​ മുമ്പ്​....സ്​ഥലത്ത്​ സാന്നിധ്യമുള്ള ഏക ചാനൽ''.2019 ഫെബ്രുവരി 14, 5.43 pm- ഗോസ്വാമിയുടെ സന്ദശം: ഈ ആക്രമണവും ഭ്രാന്തമായ നേട്ടമാണ്​ നമുക്ക്​''

2019 ഫെബ്രുവരി 23, 10.31 pm- ഗോസ്വാമി ദാസ്​ഗുപ്​തക്ക്​: ''വലിയ മറ്റൊന്നുകൂടി നടക്കും''

2019 ഫെബ്രുവരി 23, 10.31 pm- ദാസ്​ ഗുപ്​തയുടെ മറുചോദ്യം- ''ദാവൂദ്​?''

2019 ഫെബ്രുവരി 23, 10.31 pm- ഗോസ്വാമിയുടെ മറുപടി: ''അല്ല സാർ, പാകിസ്​താൻ. കാര്യമാത്രമായി ചിലത്​ ഇത്തവണ ചെയ്​തിരിക്കും''.

2019 ഫെബ്രുവരി 23, 10.40 pm- ദാസ്​ഗുപ്​തക്ക്​ ഗോസ്വാമി വക- സാധാരണ ആക്രമണത്തിലും വലുത്​. അതേ സമയം, കാര്യമായി വലുത്​ ചിലത്​ കാശ്​മീരിലും. ''പാക്​ വിഷയത്തിൽ ജനം ആനന്ദതുന്ദിലരാകുംവിധം ആക്രമണം തന്നെ നടത്താനാകുമെന്ന്​ സർക്കാർ ആത്​മവിശ്വ​ാസത്തിലാണ്​. ഉപയോഗിച്ച വാക്കുകൾ കൃത്യം​''.

ഫെ​ബ്രുവരി 26, 2019, 3.45 am- ഇന്ത്യൻ യുദ്ധവിമാനം നിയന്ത്രണ രേഖ കടന്ന്​ ബലാകോട്ടിലെ ഭീകര ക്യാമ്പിൽ ബോംബിടുന്നു. നിരവധി ഭീകരർ കൊ​ല്ലപ്പെ​ട്ടെന്ന്​ കേന്ദ്രം. എന്നാൽ, മരങ്ങൾ മാത്രം നശിച്ചെന്ന ്​പാകിസ്​താനും.

telegraphindia.com പ്രസിദ്ധീകരിച്ച ലേഖനം, മൊഴിമാറ്റം: കെ.പി മൻസൂറലി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.