ആ ശരിപക്ഷമുണ്ടെങ്കിൽ മനുഷ്യപക്ഷമുണ്ടാകണം -മാലാ പാർവതി

'ഇത്​ സത്യാനന്തര കാലമാണ്​. വൈകാരിക വിഷയങ്ങൾ, വ്യക്തിപരമായ വിഷയങ്ങൾ തുടങ്ങിയവ വസ്​തുത​കളേക്കാൾ പ്രാധാന്യത്തോടെ വാർത്തകളായി വരുന്ന കാലഘട്ടം. ഇതിൽ സത്യത്തിന്​ എത്ര​ത്തോളം പ്രാധാന്യമുണ്ടെന്നറിയില്ല. ഏകപക്ഷീയമായി മാത്രം ഒരു വാർത്തയെ സമീപിക്കാതിരിക്കുക. രാഷ്​ട്രീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ ഇത്​ ഗുണകരമായിരിക്കും. സ്വദേശാഭിമാനി രാമകൃഷ്​ണപിള്ള പറഞ്ഞതുപോലെ പത്രപ്രവർത്തകൻ എന്നാൽ ഒരു കവി കൂടിയാണ്​. ലോകം എങ്ങോട്ടാ​ണ്​ പോകുന്നതെന്ന കാഴ്​ചപ്പാട്​ ഉണ്ടാകണം. നല്ല രാഷ്​ട്രീയത്തിലേക്ക്​, ചിന്തയിലേക്ക്​ മനുഷ്യർ തമ്മിൽ വേർതിരിവില്ലാത്ത കാലഘട്ടത്തിലേക്ക്​ പോകാനായി വാർത്തകളുണ്ടാകണം. ആ ശരിപക്ഷമുണ്ടെങ്കിൽ മനുഷ്യപക്ഷമുണ്ടാകണം.'


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.