സമൂഹ നന്മയ്ക്കായി ഒാൺലൈൻ മാധ്യമങ്ങൾ ശബ്ദിക്കണം

ഓൺലൈൻ മാധ്യമങ്ങളുടെ പ്രസക്തി വർധിക്കുന്ന കാലഘട്ടമാണിത്. എന്നാൽ, വിശ്വാസ്യത കുറഞ്ഞുവരുന്നു. അച്ചടി മാധ്യമങ്ങൾക്ക് വാർത്ത വരുന്നതിന് മുമ്പ് പരിശോധിക്കാനും ശരിയും തെറ്റും കണ്ടെത്താനും സമയം ലഭിക്കും. എന്നാൽ, ഓൺലൈനിന് ആ സമയം ലഭിക്കുന്നില്ല. അതിനാൽ തന്നെ അസത്യവും അസംബദ്ധവും നിറഞ്ഞ വാർത്തകൾ പെരുകുന്നു. ഓൺലൈനുകൾ കൂടുതൽ വിശ്വാസ്യ യോഗ്യമാകണം. എത്രയും പെട്ടന്ന് കൊടുക്കാനുള്ള നീക്കം അപകടത്തിൽ ചാടിക്കുകയും വിശ്വാസ്യതക്ക് കോട്ടം തട്ടുകയും ചെയ്യും.

സ്ത്രീവിരുദ്ധ വാർത്തകൾക്കും മസാല വാർത്തകളുടെയും അമിത രംഗപ്രവേശം ഓൺലൈനുകളിൽ കാണാം. ഒരു പരസ്യ പരദൂഷണ പ്രകടനമായി ഓൺൈലൻ വാർത്തകൾ മാറുന്നു. വ്യക്തികളെ അധിക്ഷേപിക്കുന്നതിൽ മാത്രം കേന്ദ്രീകരിക്കുന്നു. ഉയർത്തി കൊണ്ടുവരേണ്ട യഥാർഥ വിഷയങ്ങൾ തുറന്നു കാണിക്കാൻ ഓൺൈലനുകൾക്ക് കഴിയുന്നില്ല. ജനാധിപത്യത്തെ ഹനിക്കുന്ന തീരുമാനങ്ങൾ രാജ്യ തലസ്ഥാനത്തടക്കം നടക്കുേമ്പാൾ ഓൺലൈനുകൾ അതിൽ മൗനം പാലിക്കുന്നു. സി.എ.എ വിഷയത്തിൽ രാജ്യത്തെ രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

നഗരങ്ങൾ പ്രക്ഷോഭങ്ങളിൽ നിറയുകയും ചെയ്തിരുന്നു. എന്നാൽ, അച്ചടി, ദൃശ്യ മാധ്യമങ്ങളാല്ലാതെ ഓൺലൈൻ പോർട്ടലുകൾ ഈ വിഷയം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചിരുന്നില്ല. രാജ്യത്തെ ഒരു വിഭാഗം ജനങ്ങളിലേക്ക് ഓൺലൈൻ വാർത്താ മാധ്യമങ്ങൾ എത്തിപ്പെടുന്നില്ല. അവർക്ക് ഓൺലൈനിൽ വരുന്ന വാർത്തകളെ അറിയാനും വായിക്കാനും സാധിക്കുന്നില്ല. എങ്കിലും സമൂഹത്തിൽ കഷ്ടതയനുഭവിക്കുന്ന, തൊഴിലെടുക്കുന്നവർക്കായി ഓൺൈലൻ മാധ്യമങ്ങൾ ശബ്ദിച്ചു തുടങ്ങണം. അവരുടെ പ്രശ്നങ്ങളിൽ കൂടുതൽ ഇടപെടാൻ ശ്രദ്ധിക്കണം. 

-അഡ്വ. പി.എ. മുഹമ്മദ് റിയാസ് (ഡിവൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ്)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.