ന്യൂയോർക്: കോവിഡ് ആശങ്ക നീക്കി ടെന്നിസ് കോർട്ടും സജീവമാവുന്നു. ഏതാനും ടൂർണമെൻറുകൾ നേരേത്ത തുടങ്ങിയെങ്കിലും യു.എസ് ഒാപണിെൻറ വിളംബരമായ വെസ്റ്റേൺ ആൻഡ് സതേൺ ഒാപൺ ചാമ്പ്യൻഷിപ്പിലൂടെ (സിൻസിനാറ്റി) ദ്യോകോവിച്, സെറീന ഉൾപ്പെടെയുള്ള പ്രമുഖർ കോർട്ടിലെത്തി.
ആദ്യ റൗണ്ട് കടമ്പ പലരും കളത്തിലിറങ്ങാതെതന്നെ കടന്നു. എന്നാൽ, തിരിച്ചുവരവിനൊരുങ്ങുന്ന ആൻഡി മറെ കളിച്ച് ജയിച്ചുതന്നെ വരവറിയിച്ചു. അമേരിക്കയുെട ഫ്രാൻസിസ് ടിയോഫെയെ മൂന്നു സെറ്റ് മത്സരത്തിലാണ് വീഴ്ത്തിയത്. സ്കോർ: 7-6, 3-6, 6-1. ജനുവരിയിൽ ഇടുപ്പിന് ശസ്ത്രക്രിയ കഴിഞ്ഞ മറെക്ക് 2020ലെ ആദ്യ മത്സരമായിരുന്നു ഇത്.
മറ്റൊരു മത്സരത്തിൽ കാനഡയുടെ 12ാം സീഡ് താരം ഡെനിസ് ഷപോവലോവ് മരിൻ സിലിച്ചിനെ അട്ടിമറിച്ചു (6-3, 6-3). നൊവാക് ദ്യോകോവിച്, ഡേവിഡ് ഗോഫിൻ, അലക്സാണ്ടർ സ്വരേവ്, സിറ്റ്സിപാസ്, ഡൊമനിക് തീം എന്നിവർ ബൈ നേടി.വനിതകളിൽ വീനസ് വില്യംസും കൊറി ഗഫും ആദ്യ റൗണ്ടിൽ പുറത്തായി.
കരോലിന പ്ലിസ്കോവ, നവോമി ഒസാക, സെറിന വില്യംസ് എന്നിവർ കളത്തിലിറങ്ങാതെ രണ്ടാം റൗണ്ടിലെത്തി. വിക്ടോറിയ അസരെങ്ക 6-2, 6-3 സ്കോറിന് ഡോണ വെകിച്ചിനെ തോൽപിച്ചു.
ആഗസ്റ്റ് 31നാണ് യു.എസ് ഒാപൺ തുടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.