മനാമ: ഫോർമുല വൺ ഡ്രൈവർ റെയ്മൻ ഗ്രോസീനിന് ഇതു രണ്ടാം ജന്മമാണ്. ബഹ്റൈൻ ഗ്രാൻറ്പ്രീ മത്സരത്തിൽ വമ്പൻ അപകടത്തിൽ നിന്നാണ് താരം തലനാരിഴക്ക് രക്ഷപ്പെട്ടത്.
ആദ്യ ലാപ് മത്സരത്തിൽ 140 വേഗത്തിൽ ഓടിക്കൊണ്ടിരിക്കുേമ്പാഴാണ് വാഹനത്തിെൻറ നിയന്ത്രണം നഷ്ടമാവുന്നത്. കാർ നേരെ ഇരുമ്പു ബാരിയറിൽ ഇടിച്ചു സക്കൻഡുകൾക്കുള്ളിൽ കത്തിയമർന്നു. ഒരുനിമിഷം എല്ലാവരും ഡ്രൈവറുടെ മരണം ഉറപ്പിച്ചു. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. ഹോളിവുഡ് സിനിമകളിൽ കാണുന്നപോലെ 'നായകൻ' അഗ്നി ഗോളങ്ങളിൽ നിന്ന് അനായാസം കടന്നു വരുന്നു.
30 സെക്കേൻറാളം പൂർണമായും തീഗോളത്തിനുള്ളിലായിരുന്നു റെയ്മൻ ഗ്രോസീൻസ്. ഉടൻ തന്നെ രക്ഷാപ്രവർത്തകർ രംഗത്ത് വന്ന് ഫെരാരി താരത്തെ വന്ന് താരത്തെ രക്ഷപ്പെടുത്തുകയായിരുന്നു. കൈകൾക്ക് പൊള്ളലേറ്റുവെന്നല്ലാതെ കാര്യമായെന്നും സംഭവിച്ചില്ല. എഫ്.വൺ വാഹനങ്ങളിലെ സുരക്ഷാ കവചമായ 'ഹാലോ' സംവിധാനമാണ് തെൻറ ജീവൻ രക്ഷിച്ചതെന്നാണ് ഗ്രോസീൻ ആശുപത്രിക്കിടക്കയിൽനിന്ന് പറയുന്നത്.
കാറിെൻറ കോക്പിറ്റ് മേഖലക്ക് മുകളിലെ സുരക്ഷാ കവചമാണ് 'ഹാലോ'. ചാമ്പ്യൻഷിപ് നേടിയ ഹാമിൽട്ടൻതന്നെ ഇവിടെയും ജേതാവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.