റോം: യു.എസ് ഓപണിൽ അപ്രതീക്ഷിതമായി അയോഗ്യനാക്കപ്പെട്ട് പുറത്തായതിെൻറ കടം തീർത്ത് റോമിൽ കപ്പുയർത്തിയ ലോക ഒന്നാം നമ്പർ താരം ദ്യോകോക്ക് വനിത ചാമ്പ്യനെക്കാൾ 10 യൂറോ അധികം കിട്ടി.
എ.ടി.പി മാസ്റ്റേഴ്സ് 1000 36ാം കിരീടമെന്ന റെക്കോഡ് തൊട്ട ചാമ്പ്യൻഷിപ്പിലെ സമ്മാനത്തുകയെ ചൊല്ലിയാണ് ഓൺലൈനിൽ പുതിയ വിവാദം.
പരിക്കേറ്റ് കരോലൈന പ്ലിറ്റ്സ്കോവ പിൻവാങ്ങിയതോടെ വനിതകളുടെ വിഭാഗത്തിൽ സിമോണ ഹാലെപ് ചാമ്പ്യനായിരുന്നു. ദ്യോകോവിച്ചിന് സമ്മാനത്തുകയായി 2,05,200 യൂറോ ലഭിച്ചപ്പോൾ ഹാലെപ്പിന് 10 യൂറോ കുറച്ചാണ് നൽകിയത്.
തുക എത്ര ചെറുതായാലും തുല്യത ലംഘിക്കപ്പെട്ടത് അംഗീകരിക്കാനാവില്ലെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലെ വിമർശനം. നാല് ഗ്രാൻഡ്സ്ലാം ടൂർണമെൻറുകളിലും സമ്മാനത്തുക തുല്യമായാണ് നൽകുന്നത്. പക്ഷേ, മറ്റു കളികളിൽ തുകയിൽ തുല്യത വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.