മൂവാറ്റുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിലെ തുടർച്ചയായ പരാജയത്തിൽ മുസ്‌ലിം ലീഗുകാർക്ക് പങ്കുണ്ടെന്ന് ആരോപിച്ച ദലിത് ലീഗ് സംസ്ഥാന ട്രഷറുടെ ശബ്ദസന്ദേശം വൈറലായി. തദ്ദേശ െതരഞ്ഞെടുപ്പിൽ പായിപ്ര പഞ്ചായത്തിലെ 14ാം വാർഡിൽ മത്സരിച്ച ദലിത് ലീഗ് സംസ്ഥാന ട്രഷറർ പി.സി. രാജനാണ് പരാജയത്തില്‍ മുസ്‌ലിം ലീഗ് പ്രാദേശികനേതൃത്വത്തിന് പങ്കുണ്ടെന്ന ശബ്ദസന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
പേഴക്കാപ്പിള്ളി പള്ളിപ്പടി വാർഡിൽനിന്ന് മത്സരിച്ച രാജനെ പരാജയപ്പെടുത്താൻ ലീഗ് നേതൃത്വം ഇടപെെട്ടന്നാണ് ആരോപണം. തദ്ദേശ െതരഞ്ഞെടുപ്പിൽ ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലേക്കുള്ള യു.ഡി.എഫ് സ്ഥാനാർഥികൾക്ക് വാർഡിൽനിന്ന് നൂറിലേറെ വോട്ടുകളുടെ ലീഡ് ലഭിച്ചപ്പോൾ രാജൻ 102 വോട്ടുകൾക്ക് പിന്നിലാവുകയായിരുന്നു. 2015ൽ മുളവൂർ വാർഡിൽനിന്ന് മത്സരിച്ചപ്പോഴും പരാജയപ്പെടുത്താൻ ശ്രമം നടെന്നന്നും രാജൻ പറയുന്നു.
2005ൽ പാർട്ടി സ്ഥാനാർഥിയായി രംഗത്തുവരുകയും പിന്നീട് ദലിത് ലീഗ് രൂപവത്കരിച്ചപ്പോൾ മുതൽ സംസ്ഥാന നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ആളാണ് രാജൻ. താൻ ലീഗിൽ തുടരണമൊ എന്നും പരാജയത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ശബ്ദസന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.