കാളികാവ്: തദ്ദേശ തെരഞ്ഞെടുപ്പിൽ കാളികാവ് പഞ്ചായത്തിലെ മുസ്ലിം ലീഗിെൻറ ഉരുക്ക് കോട്ടയായ അമ്പലക്കടവ് വാർഡ് കൈവിട്ട ഞെട്ടൽ മാറാതെ മുസ്ലിം ലീഗ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ലീഗ് സ്ഥാനാർഥികൾ 200ന് മുകളിൽ വോട്ടിെൻറ ഭൂരിപക്ഷത്തിന് ജയിക്കാറുള്ള വാർഡ് നഷടമായത് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയും വിവാദവും ഉയർത്തിയിട്ടുണ്ട്.
ഇടത് സ്വതന്ത്രൻ പണിക്കൊള്ളി സുഫിയാനെ കളത്തിലിറക്കിയാണ് പഞ്ചായത്ത് രൂപവത്കരണ ശേഷം ആദ്യമായി സി.പി.എം അമ്പലക്കടവിൽ വിജയം നേടിയത്. സി.പി.എമ്മിന് കാര്യമായ ആൾബലമില്ലാത്ത ഇവിടെ ലീഗിലെ അസ്വാരസ്യങ്ങളാണ് സി.പി.എമ്മിന് തുണയായത്. 2015ൽ കരുവാരകുണ്ട് ജില്ല പഞ്ചായത്ത് ഡിവിഷനിൽ ലീഗ് സ്ഥാനാർഥിയായിരുന്ന ടി.പി. അഷ്റഫലിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ തുടർച്ചയായി അമ്പലക്കടവിലെ ലീഗിെൻറ പരാജയത്തെ ചേർത്ത് പറയുന്നുണ്ട്. പഞ്ചായത്ത് രൂപവത്കരണ ശേഷം ആദ്യമായി വാർഡ് പിടിച്ചെടുത്ത സി.പി.എം ഏറെ ആഹ്ലാദത്തിലാണ്.
ത്രികോണ മത്സരത്തിനിടയിൽ പോലും ലഭിക്കാത്ത വാർഡ് ഒറ്റക്ക് മത്സരിച്ച് ജയിക്കാനായത് വൻ രാഷ്ട്രീയ നേട്ടമായാണ് സി.പി.എം കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.