പ്രതിപക്ഷമില്ലാതെ ആന്തൂര്‍, കല്ല്യാശ്ശേരി, പിണറായി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയ​െൻറ നാടായ പിണറായി ഗ്രാമപഞ്ചായത്തില്‍ സി.പി.എമ്മിന്​ പ്രതിപക്ഷമില്ല. ഗ്രാമപഞ്ചായത്തിലെ 19ല്‍ 19ം എല്‍.ഡി എഫ് തൂത്തുവാരി. പല വാര്‍ഡുകളിലും യു.ഡി.എഫിനെ പിന്തള്ളി ബി.ജെ.പിയാണ്​ രണ്ടാം സ്ഥാനത്ത് എത്തിയത്​. പിണറായിയെ കൂടാതെ ആന്തൂര്‍ മുൻസിപാലിറ്റി, കല്ല്യാശ്ശേരി, തുടങ്ങിയ കണ്ണൂരിലെ അഞ്ചോളം തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ ഡി എഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

കണ്ണൂർ ആന്തൂർ നഗരസഭയിലെ 28 സീറ്റുകളിലാണ്​ എതിരില്ലാതെ എൽ.ഡി.എഫ്. സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത ഏക നഗരസഭയും ആന്തൂരിലേതാണ്. തളിപ്പറമ്പ് നഗരസഭയിൽ നിന്ന് വേർപെടുത്തി രൂപീകരിച്ച ആന്തൂറിൽ മോറാഴ വില്ലേജും ഉൾപ്പെടും.

Tags:    
News Summary - Antur, Kallyassery and Pinarayi without opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.