യു.ഡി.എഫ് തോൽവിയെ ചൊല്ലി തർക്കം; അഞ്ചു വോട്ടിന്​ ​ തോറ്റത്​ കാലുവാരിയി​ട്ടെന്ന്​, അടിപിടിയിൽ രണ്ടുപേർക്ക് പരിക്ക്​

പറവൂർ: കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി പരാജയപ്പെട്ടതിനെത്തുടർന്നുണ്ടായ വാക്കേറ്റം അടിപിടിയിൽ കലാശിച്ചു.

മർദനത്തിൽ മത്സ്യത്തൊഴിലാളി കോൺഗ്രസ്​ സംസ്ഥാന സെക്രട്ടറിയും കോട്ടുവള്ളി പഞ്ചായത്തിലെ 12ാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന എം.എച്ച്. ഹരീഷ് (42), വള്ളുവള്ളി സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗം എ.കെ. ഹൃദേഷ് (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും പറവൂരിലെ വ്യത്യസ്​ത ആശുപത്രികളിലാണ്. ഹരീഷി​െൻറ വലതുകൈക്കുണ്ടായ പൊട്ടലിൽ പ്ലാസ്​റ്ററിട്ട നിലയിലാണ്. ഹൃദേഷിന് തലക്ക് പരിക്കുണ്ട്.

വെള്ളിയാഴ്ച രാവിലെ 11നാണ് സംഭവം. തെരഞ്ഞെടുപ്പിൽ ഹരീഷ് അഞ്ച്​ വോട്ടിന് പരാജയപ്പെട്ടതുമായി ബന്ധപ്പെട്ടാണ്​ തർക്കമുണ്ടായത്​. ഫലപ്രഖ്യാപനത്തിനുശേഷം ഗ്രൂപ്പുവഴക്ക് അടിപിടിയിലേക്ക് എത്തുകയായിരുന്നു. ഐ വിഭാഗക്കാരനായ ഹരീഷിനെതിരെ എ വിഭാഗം നേതാക്കൾ പരസ്യമായി രംഗത്തിറങ്ങി പ്രവർത്തിച്ചിരുന്നു. ഫലം വന്നപ്പോൾ ഹരീഷ് അഞ്ച് വോട്ടിന് പരാജയപ്പെടുകയും ചെയ്തു.

ഇതിനെതിരെ കെ.പി.സി.സിക്ക് സ്ഥാനാർഥി പരാതി നൽകിയിരുന്നു. ഇതറിഞ്ഞ എ ഗ്രൂപ് നേതാവുകൂടിയായ ഹൃദേഷ് വീട്ടിലെത്തി ​ൈകയിൽ കരുതിയിരുന്ന ഇരുമ്പ്​പൈപ്പ് ഉപയോഗിച്ച് തന്നെ മർദിക്കുകയായിരുന്നെന്നാണ് ഹരീഷ് പറയുന്നത്. എന്നാൽ, ഹരീഷി​െൻറ ബന്ധുവി​െൻറ വീട്ടിൽ നിൽക്കു​േമ്പാൾ തന്നെ മർദിക്കുകയാണുണ്ടായതെന്ന്​ ഹൃദേഷ് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.