നെട്ടൂർ: മരട് നഗരസഭയിലെ സത്യപ്രതിജ്ഞ ചടങ്ങും യു.ഡി.എഫ് പ്രകടനവും ബഹിഷ്കരിക്കുമെന്ന് മുസ്ലിം ലീഗ്. നെട്ടൂർ പ്രദേശത്തെ മുസ്ലിം ലീഗ് മത്സരിച്ച രണ്ട് സീറ്റും കോൺഗ്രസ് പാർട്ടിയിലെ ഒരുവിഭാഗം കാലുവാരി തോൽപിെച്ചന്ന് ആരോപിച്ചാണ് തീരുമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പിലും രണ്ടുസീറ്റിലും ഇതേ അവസ്ഥയായിരുന്നു. പിന്നീട് നേതൃത്വം ഇടപെട്ട് സമവായത്തിലെത്തി.
23ാം ഡിവിഷനിൽ കോൺഗ്രസ് ഐ ഗ്രൂപ്പിലെ ഒരുവിഭാഗം മുസ്ലിം ലീഗിനെതിരെ രംഗത്തുവരുകയും പരസ്യമായി എൽ.ഡി.എഫിനുവേണ്ടി വോട്ട് ചോർത്തുന്ന സമീപനങ്ങളാണ് ചെയ്തുപോന്നതെന്നും ലീഗ് നേതൃത്വം പറയുന്നു.
പ്രബലനായ ഒരു നേതാവിെൻറ മകൻ വരെ സ്വതന്ത്ര സ്ഥാനാർഥിക്കുവേണ്ടി വോട്ട് മറിച്ചുചെയ്യാൻ പല വീടുകളിലും കയറിയിറങ്ങി അഭ്യർഥിച്ചു. യു.ഡി.എഫിെൻറ സ്ഥാനാർഥി മുസ്ലിം ലീഗിെൻറ വി.എ. ഷഫീഖ് ആയിരുന്നു.
ഈ ഡിവിഷനിലെ കോൺഗ്രസ് ഭാരവാഹികൾ ആരുംതന്നെ ലീഗ് സ്ഥാനാർഥിയുടെ കൂടെ ഉണ്ടായില്ല. പല തവണ കോൺഗ്രസ് നേതൃത്വത്തെ പ്രശ്നപരിഹാരത്തിന് സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ലീഗ് നേതാക്കൾ പറയുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷവും ലീഗിനെ തോൽപിച്ച സ്വതന്ത്രനെ കൂട്ടുപിടിച്ചാണ് യു.ഡി.എഫ് ഭരണത്തിലേറിയത്. അന്നും മുസ്ലിം ലീഗ് കരിദിനം ആചരിച്ചു. ഭാവിയിൽ ലീഗ് എന്തുനിലപാട് എടുക്കണമെന്ന് ഉടൻ കൂടിയാലോചിക്കുമെന്ന് മരട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് എൻ.കെ. അബ്ദുൽ മജീദ്, ജനറൽ സെക്രട്ടറി വി.എ. അനസ് ഗഫൂർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.