തിരൂർ: ജനവിധി അറിയാൻ കാത്തുനിൽക്കാതെയാണ് തലക്കാട് ഗ്രാമ പഞ്ചായത്ത് ഇടതുപക്ഷ സ്ഥാനാര്‍ഥിയും തലക്കാട് സി.പി.എം ലോക്കല്‍ കമ്മറ്റി അംഗവുമായ ഇരഞ്ഞിക്കൽ സഹീറ ബാനു (50) വിടവാങ്ങിയത്. കഴിഞ്ഞ 10ന് വൈകീട്ട് പാറശ്ശേരിയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഇവർക്ക് പരിക്കേൽക്കുന്നത്. അപകടത്തിനു മുമ്പുവരെ സജീവമായി പ്രചരണത്തിലുണ്ടായിരുന്ന സഹീറ ബാനു പരിക്കേറ്റ് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുേമ്പാൾ, ഒരു നാടു മുഴുവൻ പ്രാർഥനയോടെ കാത്തിരിന്നു. എന്നാൽ, ജനവിധി എത്തുന്നതിനു മുന്നെ ദൈവ വിധിക്ക് കീഴ്പ്പെടുകയായിരുന്നു.
സഹോദരെൻറ മകനുമൊത്ത് ബാങ്കിൽ പോയി തിരിച്ചു വരുന്നതിനിടെ ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിലാണ് ഇവർക്ക് ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചക്ക് 3 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
സി.പി.എം നേതാവും മഹിളാ അസോസിയേഷൻ ഭാരവാഹിയുമായിരുന്ന സഹീറ ജനകീയ നേതാവായിരുന്നു. 2000 ലും 2010ലു പഞ്ചായത്ത് മെമ്പറായിരുന്ന ഇവർ കഴിഞ്ഞ തവണ പൂക്കൈതയിലെ യു.ഡി.എഫ് ശക്തികേന്ദ്രത്തിൽ നിന്നും 8 വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണ സ്ഥിരം വാർഡായ പാറശ്ശേരി വെസ്റ്റിലാണ് മത്സരിച്ചത്. മൃതദേഹം കോവിഡ് പരിശോധനകൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം ബുധനാഴ്ച ബി.പി അങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
തലക്കാട് ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡ് പാറശ്ശേരി വെസ്റ്റിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്നു സഹീറ ബാനു . തൈവളപ്പിൽ സൈയ്താലി എന്ന മമ്മിക്കുട്ടിയാണ് ഭര്‍ത്താവ്.
മക്കൾ: മുഹമ്മദ് ബഷീര്‍, അഹമ്മദ് ഖാനം, , റുബീന. മരുമകന്‍ ഷഫ്നീദ് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.