തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു തരംഗമുണ്ടായി എന്ന പ്രചരണം തെറ്റാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഈ തെരഞ്ഞെടുപ്പ് യു.ഡി.എഫ് അടിത്തറക്ക് ഒരു കോട്ടവും വരുത്തിയിട്ടില്ലെന്നും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2015ലെ ഫലവുമായി താരതമ്യപ്പെടുത്തുേമ്പാൾ മികച്ച പ്രകടനം തന്നെ യു.ഡി.എഫ് കാഴ്ചവെച്ചു എന്നു വേണംകരുതാൻ. ഗ്രാമ പഞ്ചായത്തിൽ 2015ൽ 365 സീറ്റാണ് ഞങ്ങൾക്ക് ലഭിച്ചത്. അതിൽ കൂടുതൽ ഇത്തവണ ലഭിച്ചു. ജില്ല പഞ്ചായത്തിലും മുൻസിപാലിറ്റി, കോർപറേഷനുകളിലും മെച്ചപ്പെട്ട പ്രകടനമാണ്.
ബി.ജെ.പിക്ക് ഈ തെരഞ്ഞെടുപ്പിൽ ഒരു നേട്ടവും ഉണ്ടായിട്ടില്ല. നാളെ പൊളിറ്റിക്കൽ അഫേഴ്സ് കമ്മറ്റി കൂടി ഫലം ചർച്ച ചെയ്യും - മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.