അലഹബാദ്: കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തുന്ന അക്രമങ്ങളെ അപലപിച്ച ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി, പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയും കേരള മുഖ്യമന്ത്രി ഭരണഘടനാ ദൗത്യം നിര്‍വഹിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇരകളുടെ കുടുംബങ്ങളെ അനുശോചനവും ദു$ഖവും അറിയിച്ച നിര്‍വാഹക സമിതി ഇത്തരം അക്രമമുറകള്‍കൊണ്ട് ബി.ജെ.പിയെ തളര്‍ത്താനാവില്ളെന്നും ഓര്‍മിപ്പിച്ചു. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അവലോകനം ചെയ്ത് തിങ്കളാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ അവതരിപ്പിച്ച പ്രമേയത്തിലാണ് സി.പി.എമ്മിനെയും കേരള സര്‍ക്കാറിനെയും അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.
കേരള നിയമസഭയില്‍ ബി.ജെ.പിയുടെ കന്നിപ്രവേശത്തിന് അവസരമൊരുക്കിയതില്‍ പ്രമേയം സന്തുഷ്ടി പ്രകടിപ്പിച്ചു. മാര്‍ക്സിസ്റ്റ് പാര്‍ട്ടി അഴിച്ചുവിട്ട അക്രമത്തിന്‍െറയും ഭീഷണിയുടെയും അന്തരീക്ഷത്തില്‍ കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ വീരപരിശ്രമങ്ങള്‍ക്ക് കേരളത്തിലെ പ്രവര്‍ത്തകര്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്ന് പ്രമേയം വിലയിരുത്തി. നിരപരാധികളായ പ്രവര്‍ത്തകരുടെ ജീവന്‍ പാര്‍ട്ടിക്കും പരിവാറിനും നഷ്ടപ്പെട്ടിട്ടുണ്ട്. എന്നിട്ടും അവര്‍ ഉറച്ചുനിന്ന ജനമനസ്സ് കീഴടക്കി.
മാര്‍ക്സിസ്റ്റ് പാര്‍ട്ടി സര്‍ക്കാര്‍ രൂപവത്കരിച്ച നാള്‍ തൊട്ട് കൊലയുടെയും വേട്ടയാടലിന്‍െറയും രാഷ്ട്രീയം കേരളത്തില്‍ തിരിച്ചത്തെി. സര്‍ക്കാര്‍ വന്നയുടന്‍ തന്നെ മാര്‍ക്സിസ്റ്റ് ഗുണ്ടകള്‍ നിരപരാധിയായ ഒരു യുവപ്രവര്‍ത്തകനെ അവര്‍ കൊലപ്പെടുത്തി. കേരളവും പശ്ചിമബംഗാളും പോലെയുള്ള സംസ്ഥാനങ്ങളില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ക്കുമേല്‍ ഭീകരതയും അക്രമവും അടിച്ചേല്‍പിക്കുകയാണെന്നും അതിനാല്‍ രണ്ടു സംസ്ഥാനങ്ങളിലെയും മാറ്റത്തിനുള്ള ജനവിധി ബി.ജെ.പി ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയാണെന്നും പ്രമേയം വ്യക്തമാക്കി. പാര്‍ട്ടി ചരിത്രപരമായി ദുര്‍ബലമായി നില്‍ക്കുന്ന കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലോക്സഭാ സീറ്റുകള്‍ പരിമിതമായിരുന്നുവെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് ആവേശം നല്‍കുന്നതാണ്. 2019ലെ തെരഞ്ഞെടുപ്പിലെ മികച്ച വിജയം ലക്ഷ്യമിട്ട് ഈ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകണം.
അഞ്ച് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍െറ പൊതുവായ സന്ദേശം കോണ്‍ഗ്രസിനെ ജനം തിരസ്കരിച്ചതായിരുന്നുവെന്ന് പ്രമേയം വിലയിരുത്തി. കേരളത്തിലും അസമിലും ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിന് കനത്ത പരാജയമാണ് ജനം സമ്മാനിച്ചത്. പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും കോണ്‍ഗ്രസ് തിരസ്കരിക്കപ്പെട്ടു. കോണ്‍ഗ്രസിനെ മാത്രമല്ല, അധികാരക്കൊതി മൂത്ത് കോണ്‍ഗ്രസിനൊപ്പം കൂടിയവര്‍ക്കും ജനം കടുത്ത ശിക്ഷ നല്‍കിയെന്നും പ്രമേയം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.