ചന്ദ്രന് നമ്മൾ കരുതിയതിനേക്കാളും പ്രായമുണ്ടെന്ന് പുതിയ പഠനം

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന് നമ്മൾ കരുതിയതിനേക്കാളും പ്രായമുണ്ടെന്ന് പുതിയ പഠനം. നേച്ചറിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 451 കോടി വർഷമാണ് ചന്ദ്രന്റെ പ്രായം എന്നാണ് പുതിയ പഠനത്തിൽ സൂചിപ്പിക്കുന്നത്. ചന്ദ്രന്റെ പ്രായത്തെ ചൊല്ലി ​ശാസ്ത്രജ്ഞർക്കിടയിൽ തർക്കം നിലനിൽക്കുന്നുണ്ട്.

1972 ൽ ശേഖരിച്ച ചന്ദ്രന്റെ സാമ്പിളുകളിൽ കണ്ടെത്തിയ 'സിർക്കോൺ' എന്ന ധാതു ശാസ്ത്രജ്ഞർ പഠിച്ചു. ചന്ദ്രന്റെ ആദ്യകാലത്തെ ഉരുകിയ ഘട്ടത്തിൽ രൂപംകൊണ്ട സിർക്കോൺ പരലുകൾ, ചന്ദ്രന്റെ സൃഷ്ടിക്ക് ശേഷം ഉണ്ടായി വന്ന ആദ്യത്തെ ഖരവസ്തുക്കളിൽ ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു.

435 കോടി വർഷങ്ങൾക്കു മുമ്പ് ചൊവ്വ ഗ്രഹത്തിന്റെ അത്രയും വലിപ്പമുള്ള ഒരു വസ്‍തു ഭൂമിയുമായി കൂട്ടിയിടിച്ചാണ് ചന്ദ്രൻ രൂപംകൊണ്ടത് എന്നായിരുന്നു ശാസ്ത്രലോകം ഇതുവരെ കരുതിയിരുന്നത്. എന്നാൽ ആ സമയത്ത് വലിയൊരു കൂട്ടിയിടിക്ക് ആവശ്യമായ ആകാശ വസ്തുക്കൾ സൗരയൂഥത്തിൽ ഇല്ലായിരുന്നുവെന്നും ഒരു വിഭാഗം ശാസ്ത്ര​ജ്ഞർ വാദിക്കുന്നുണ്ട്.

ചന്ദ്രൻ ഭൂമിയിൽനിന്ന് അകന്നുപോയപ്പോൾ ഉണ്ടായ ഉരുകൽ മൂലം ചൂടായി അതിന്റെ ഉപരിതലത്തിന് മാറ്റം വന്നുവെന്നും മറ്റൊരു വിഭാഗം പറയുന്നുണ്ട്. ചന്ദ്രൻ രൂപപ്പെട്ടത് എപ്പോഴാണെന്ന് ചന്ദ്രനിലെ പാറകൾ വെളിപ്പെടുത്തുന്നില്ല ഏതായാലും ചൈനയുടെയും നാസയുടെയും ചാന്ദ്രദൗത്യങ്ങളിൽ ചന്ദ്രനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനാവുമെന്ന കാത്തിരിപ്പിലാണ് ശാസ്ത്ര ലോകം.



Tags:    
News Summary - The moon might be much older than previously thought new study confirms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.