ന്യൂഡൽഹി: ശിവനെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് ബി.ജെ.പി നേതാവ് സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിനെതിരെ പരാതി നൽകി. ഇൻസ്റ്റഗ്രാം സി.ഇ.ഒക്കും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ബി.ജെ.പി നേതാവായ മനീഷ് സിങ് പരാതി നൽകിയത്.
ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ചാണ് കേസ്. ശിവൻ ഒരു കൈയിൽ ഒരു ഗ്ലാസ് വീഞ്ഞും മറുകൈയ്യിൽ മൊബൈൽ ഫോണും വെച്ച് കണ്ണിറുക്കി കാണിക്കുന്ന സ്റ്റിക്കർ ഉപയോഗിച്ചതിനെതിരെയാണ് മനീഷിന്‍റെ പരാതി. ഇൻസ്റ്റഗ്രാം സ്റ്റോററി വിഭാഗത്തിലാണ് സ്റ്റിക്കർ കാണപ്പെട്ടത്.
ഉടനടി സ്റ്റിക്കറുകൾ നീക്കം ചെയ്തില്ലെങ്കിൽ ഇൻസ്റ്റഗ്രാമിന്‍റെ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തുമെന്ന് മനീഷ് സിങ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു. ഇൻസ്റ്റഗ്രാം അധികൃതർ മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.