സിംഹക്കുട്ടിയെ മയക്കികിടത്തി വിവാഹ ഫോ​ട്ടോഷൂട്ട്; മൃഗസ്​നേഹികളുടെ പ്രതിഷേധം

ന്യൂഡൽഹി: വിവാഹ​ ഫോ​ട്ടോഷൂട്ടിന്​ മയക്കി കിടത്തിയ സിംഹക്കുട്ടിയെ ഉപയോഗിച്ചതിനെതിരെ പ്രതിഷേധം. പാകിസ്​താനിലെ നിരവധി മൃഗസ്​നേഹികളാണ്​ പ്രതിഷേധവുമായി രംഗത്തെത്തിയത്​.

വെഡ്ഡി​ങ്​ സ്റ്റു​ഡിയോയുടെ ഇൻസ്റ്റഗ്രാം പേജിലാണ്​ ആദ്യം വിഡിയോ പോസ്റ്റ്​ചെയ്​തത്​. മരുന്ന്​ നൽകി മയക്കി കിടത്തിയിരിക്കുന്ന സിംഹക്കുട്ടിയുടെ സമീപം നവദമ്പതികൾ കൈകോർത്തിരിക്കുന്നതും സിംഹക്കുട്ടിയുടെ സമീപം ഫോ​േട്ടാക്ക്​ പോസ്​ ചെയ്യുന്നതും വിഡിയോയിൽ കാണാം.

ജെ.എഫ്​.കെ ആനിമൽ റെസ്​ക്യൂ ആൻഡ്​ ഷെൽട്ടറിന്‍റെ ഇൻസ്റ്റഗ്രാമിലാണ്​ ആദ്യം പ്രതിഷേധം ഉയർന്നത്​. തുടർന്ന്​ മൃഗങ്ങളെ സംരക്ഷിക്കണമെന്ന ഹാഷ്​ടാഗുകളിൽ മറ്റു സമൂഹമാധ്യമങ്ങളിലൂടെയും പ്രതിഷേധം വ്യാപിച്ചു.

ലാഹോറിലെ സ്റ്റുഡ​ിയോ അധികൃതര​ുടെ കൈയിൽനിന്നും സിംഹക്കുട്ടിയെ മോചിപ്പിക്കണമെന്നാണ്​ ആവശ്യം. കൂടാതെ സ്റ്റുഡിയോ അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പറയുന്നു.


Tags:    
News Summary - couple using sedated lion cub as prop for wedding shoot draws ire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.