പരാതി പരിഹാര ഉദ്യോഗസ്ഥനെ ഇനിയും നിയമിച്ചില്ല; ട്വിറ്ററിന് കോടതിയുടെ വിമര്‍ശമനം

ന്യൂഡല്‍ഹി: പുതിയ ഐ.ടി നിയമങ്ങള്‍ പ്രകാരമുള്ള ഇന്ത്യക്കാരനായ പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കുന്നത് വൈകുന്നതില്‍ ട്വിറ്ററിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈകോടതി. നിങ്ങള്‍ക്കാവശ്യമായ സമയമെടുത്തല്ല നിയമനം നടത്തേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ കോടതി നിയമനം പൂര്‍ത്തിയാക്കാന്‍ എത്ര സമയം വേണമെന്ന് വ്യക്തമാക്കാനും ആവശ്യപ്പെട്ടു.

രണ്ടാഴ്ചക്കുള്ളില്‍ നിയമനം പൂര്‍ത്തിയാക്കുമെന്ന് ട്വിറ്റര്‍ മറുപടി നല്‍കി.

പരാതിയില്‍ നടപടിയുണ്ടായില്ലെന്ന് കാട്ടി ഉപയോക്താവ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ട്വിറ്ററിനോട് വിശദീകരണം തേടിയത്. അതേസമയം, രാജ്യത്തെ ഐ.ടി നിയമം പാലിക്കാന്‍ മൂന്ന് മാസത്തെ സമയം സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്നെന്നും ഇത് പൂര്‍ത്തിയായി 41 ദിവസം പിന്നിട്ടിട്ടും ട്വിറ്റര്‍ നിയമം പാലിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

നിയമം പാലിക്കാനായിട്ടില്ലെന്ന കാര്യം ട്വിറ്ററും കോടതിയില്‍ അംഗീകരിച്ചു. നിയമിച്ച പരാതിപരിഹാര ഉദ്യോഗസ്ഥന്‍ ജൂണ്‍ 21ന് വിരമിച്ചെന്നും പകരം ഒരാളെ നിയമിക്കാനുള്ള പ്രക്രിയയിലാണെന്നുമാണ് ട്വിറ്റര്‍ വ്യക്തമാക്കിയത്.

Tags:    
News Summary - Not yet complying with new IT rules: Twitter tells Delhi HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.