ന്യൂഡൽഹി: സാധനങ്ങൾ വിൽക്കാൻ കച്ചവടക്കാർ പയറ്റാത്ത തന്ത്രങ്ങളില്ല. ഓരോ സ്ഥാപനങ്ങളും തങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ചാണ് വിവിധ രീതികളിൽ പരസ്യം നൽകുന്നത്. നല്ല പരസ്യങ്ങളിലൂടെ മാത്രമേ ഉത്പന്നങ്ങൾ ആളുകളിലേക്ക് എത്തൂ.
എന്നാൽ എല്ലാവർക്കും വലിയ രീതിയിൽ പരസ്യം ചെയ്യാൻ സാധിക്കണമെന്നില്ല. താൻ വിൽക്കുന്ന ഉത്പന്നത്തിന്‍റെ ഗുണമേന്മ തെളിയിക്കാൻ ഒരു കച്ചവടക്കാരൻ കാണിക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഏറെ പണം ചെലവഴിക്കാനില്ലാത്ത ഇദ്ദേഹം, താൻ നടന്ന് വിൽക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ ശക്തിയിൽ നിലത്തേക്കെറിയുകയാണ്. പാത്രങ്ങൾ പരസ്പരം അടിച്ചും കേടുപാടുകളൊന്നും സംഭവിക്കുന്നില്ലെന്ന് ഇദ്ദേഹം കാണിക്കുന്നു.
"മാർക്കറ്റിങ് ലെവൽ അൾട്രാ പ്രോ മാക്സ്" എന്ന തലകെട്ടോടെ ഒരു ഐ.പി.എസ് ഓഫീസറാണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്ത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ ദൃശ്യം വൈറലാകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.