വയനാട്: പാഞ്ഞടുത്ത കാട്ടാനയുടെ മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ബൈക്ക് യാത്രികർ. ബൈക്കിന് പിന്നാലെ എത്തിയ ലോറി ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെയാണ് ബൈക്ക് യാത്രികർ രക്ഷപ്പെട്ടത്. കേരള - കർണാടക അതിർത്തിയിലെ ബാവലിക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി.
മൈസൂരില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് കര്‍ണാടകയിലെ നാഗര്‍ഹോള വനത്തില്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. കാട്ടാനയെ കണ്ട് പേടിച്ച് ബൈക്ക് തിരിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥികൾ താഴെ വീണു.
ഇതുകണ്ട് പിന്നാലെ എത്തിയ ലോറി നിർത്താതെ ഹോൺ അടിച്ചതോടെ കാട്ടാന കാട്ടിലേക്ക് തിരിഞ്ഞു നടന്നു. ആസമയം ഒരു വിദ്യാർഥി ലോറിയിലേക്ക് ഓടിക്കയറി. പക്ഷെ കാട്ടാന വീണ്ടും വിദ്യാർത്ഥികളുടെ നേരെ പാഞ്ഞടുത്തപ്പോൾ രണ്ടാമത്തെ വിദ്യാർഥിയും ഓടി ലോറിയിൽ കയറി രക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.