ലഖ്നോ: കയറുകൊണ്ട് കൈകൾ കെട്ടി പൊലീസുദ്യോഗസ്ഥനെ ബൈക്കിന് പിന്നിൽ ഇരുത്തി സവാരി നടത്തി പ്രതി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് സംഭവം. വണ്ടിയോടിക്കുന്ന പ്രതി ഹെൽമെറ്റ് വെച്ചിട്ടില്ല. എന്നാൽ പിന്നിലിരിക്കുന്ന പൊലീസുകാരൻ ഹെൽമെറ്റ് ധരിച്ചിട്ടുണ്ട്. തണുപ്പ് വര്‍ധിച്ചതിനാല്‍ പൊലീസുകാരന് വാഹനം ഓടിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെത്തുടർന്ന് പ്രതി വാഹനം ഓടിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മെയിന്‍പുരി പൊലീസ് പറഞ്ഞു. എപ്പോഴാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.