മൃഗങ്ങളുടെ കഥകൾ എന്നും മനുഷ്യന് ഹരമാണ്. കുഞ്ഞുങ്ങൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇവ പ്രിയങ്കരം തന്നെ. സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വിഡിയോകളിൽ ഏറെയും മൃഗങ്ങളുടേതാകുന്നതും ഇക്കാരണം കൊണ്ടുതന്നെ.
മുതലപ്പുറത്തേറി പുഴ കടന്ന കാട്ടുകോഴിയുടെ വിഡിയോയാണ് ട്വിറ്ററിൽ ഈയടുത്ത് വൈറലായത്. 10 സെക്കന്‍റ് മാത്രം ദൈർഘ്യമുള്ള വിഡിയോ കാഴ്ചക്കാരെ അൽപ്പമൊന്ന് പേടിപ്പിക്കുകയും ചെയ്യും.
പുഴയിലെ വെള്ളത്തിൽ തീരത്തോട് ചേർന്ന് കിടക്കുന്ന മുതലയെയും, മുതലയുടെ ദേഹത്തുകൂടെ അടിവെച്ചു നടക്കുന്ന കാട്ടുകോഴിയെയുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. മുതലയുടെ വായ് ഭാഗത്തുകൂടി കോഴി പതുക്കെ കരയിലേക്ക് കയറാനൊരുങ്ങുകയാണ്. എന്തും സംഭവിക്കാം.
കോഴി കരയിലേക്ക് കാലെടുത്തുവെച്ചതും മുതല കോഴിയെ അകത്താക്കാനായി വാ പിളർക്കും. പക്ഷേ, ടൈമിങ് അൽപ്പം തെറ്റിയതിനാൽ കോഴി ജീവനും കൊണ്ട് രക്ഷപ്പെടുന്നതാണ് വിഡിയോ. ഛത്തീസ്ഗഡിലെ ഐ.പി.എസ് ഓഫിസറായ ദിപാംശു കബ്രയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. നിരവധി പേരാണ് ഈ വിഡിയോ റിട്വീറ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.