ചെറിയ കുഞ്ഞുങ്ങൾ നിരവധി തവണ വീണതിനു ശേഷമാണ് ശരിക്കു നടക്കാൻ പഠിക്കുന്നത്. അത് മനുഷ്യക്കുഞ്ഞുങ്ങളാണെങ്കിലും മൃഗങ്ങളാണെങ്കിലും അങ്ങനെ തന്നെ. ആദ്യ ചുവടുവെപ്പ് അവരെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവവും പാഠവുമാണ്.
പിച്ച വെച്ച്, പിച്ച വെച്ച്...വീണ്, വീണ്ടും എഴുന്നേറ്റ് നടക്കാൻ ശീലിക്കുന്ന കുഞ്ഞു ജിറാഫിന്‍റെ വീഡിയോ കൗതുകമാവുകയാണ്. ഹോപ്കിൻസ് ബി.ആർ.എഫ്.സി എന്ന ട്വിറ്റർ ഉപയോക്താവിന്‍റെ അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്ത വീഡിയോയാണ് കാഴ്ചക്കാരുടെ മനംകവരുന്നത്.
ജനിച്ച് മിനുട്ടുകൾ മാത്രം പ്രായമുള്ള കുഞ്ഞു ജിറാഫിന്‍റെ ജീവിതത്തിെല ആദ്യ ചുവടുെവപ്പാണ് വിഡിയോയിലുള്ളത്. നടക്കാനുള്ള ആദ്യ ശ്രമത്തിൽ കുട്ടി ജിറാഫ് വീണു പോകുന്നുണ്ട്. വീണ്ടും എഴുന്നേറ്റ് ചുവടുവെക്കാൻ ശ്രമിക്കുകയും ഒടുവിൽ വീഴാതെ നിൽക്കാൻ ശീലിക്കുകയും ചെയ്യുന്നു. അമ്മ ജിറാഫിന്‍റെ സ്നേഹ ലാളനകളും വീഡിയോയിൽ കാണാവുന്നതാണ്.
ഏതോ മൃഗശാലയിൽ നിന്ന് പകർത്തിയ 22 സെക്കന്‍റ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയ്ക്ക് നിരവധി പേരാണ് പ്രതികരണണമറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.