കാമുകന്‍റെ വിവാഹ വേദിക്ക്​ പുറത്ത്​ നെഞ്ചുപൊട്ടി കരഞ്ഞ്​ യുവതി -വിഡിയോ

ഭോപാൽ: കാമുകന്‍റെ വിവാഹവേദിക്ക്​ പുറത്ത്​ നെഞ്ചുപൊട്ടി കരയുന്ന യുവതിയുടെ ദൃശ്യങ്ങൾ കാഴ്ചക്കാരുടെ ഉള്ളുലക്കുന്നു. മധ്യപ്രദേശിലെ ഹോശങ്കാബാദിലാണ്​ സംഭവം.

കാൺപൂർ സ്വദേശിയാണ്​ യുവതി. വിവാഹവേദിക്ക്​ പുറത്ത്​ 'ബാബൂ... ബാബൂ...' എന്ന്​ കരഞ്ഞുവിളിക്കുന്നതാണ്​ വിഡിയോ. യുവതിയുടെ കരച്ചിൽ​േകട്ട്​ കാമുകൻ വരുമെന്ന പ്രതീക്ഷയിലാണ്​ വിളിക്കുന്നത്​.

വിവാഹമാണെന്ന്​ കാമുകൻ തന്നോട്​ നേരിട്ട്​ പറയണമെന്ന്​ ആവശ്യപ്പെട്ടാണ്​ യുവതി പുറത്തുനിൽക്കുന്നത്​. നിരവധിപേർ യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പിന്മാറാൻ തയാറല്ലാതെ യുവതി കരഞ്ഞുവിളിക്കുന്നതും വിഡിയോയിൽ കാണാം. തുടർന്ന്​ യുവാവിന്‍റെ കുടുംബം പൊലീസിനെ അറിയിക്കുകയും പിന്തിരിപ്പിക്കുകയുമായിരുന്നു.

മൂന്നുവർഷമായി കാമുകനൊപ്പം ഒരുമിച്ച്​ താമസിക്കുകയായിരുന്നു യുവതി. ഭോപാലിലെ സ്വകാര്യ സ്​ഥാപനത്തിലാണ്​ ഇരുവരും ജോലിചെയ്യുന്നത്​.

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ നിരവധിപേരാണ്​ കണ്ടത്​. നിരവധിപേർ യുവതിയുടെ അവസ്​ഥയിൽ ദുഃഖം രേഖപ്പെടുത്തിയെത്തി. 

Tags:    
News Summary - Girlfriend cries as lover marries another woman in MP's Hoshangabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.