സ്ത്രീധനത്തിനായി മാറ്റിവെച്ച 75ലക്ഷം പെൺകുട്ടികൾക്ക് ഹോസ്റ്റൽ നിർമിക്കാൻ സംഭാവന നൽകി നവവധു

ജയ്പൂർ: വിവാഹ വേദിയിൽ പുതിയ മാതൃക സൃഷ്ടിച്ച് രാജസ്ഥാൻ സ്വദേശിനിയായ നവവധു. സ്ത്രീധനത്തിനായി മാറ്റിവച്ച തുക പെണ്‍കുട്ടികള്‍ക്കായി ഹോസ്റ്റല്‍ നിര്‍മിക്കാനായി മാറ്റിവച്ചിരിക്കുകയാണ് ഒരു വധു. ബാർമർ നഗരത്തിലെ കിഷോർ സിംഗ് കാനോദിന്റെ മകൾ അഞ്ജലി കൻവാറാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വന്‍തുക സംഭാവന നല്‍കിയത്.

നവംബര്‍ 21നായിരുന്നു പ്രവീണ്‍ സിംഗ് എന്ന യുവാവുമായി അഞ്ജലിയുടെ വിവാഹം. തനിക്ക് സ്ത്രീധനത്തിനായി മാറ്റിവച്ച തുക ഹോസ്റ്റല്‍ നിര്‍മാണത്തിന് നല്‍കണമെന്ന് അഞ്ജലി പിതാവിനോട് ആവശ്യപ്പെടുകയായിരുന്നു. വധുവും കുടുംബവും ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരങ്ങളാണ്.

വിവാഹ ചടങ്ങുകൾക്ക് ശേഷം പിതാവ് കിഷോർ സിങ് കനോദ് ബ്ലാങ്ക് ചെക്കുമായി അഞ്ജലിയെ സമീപിക്കുകയും ആവശ്യമുള്ള പണം എഴുതിയെടുക്കാൻ നിർദേശിക്കുകയായിരുന്നു.

വിവാഹ ചടങ്ങുകൾക്ക് ശേഷം അഞ്ജലി വില്ലേജ് ഓഫീസർ മഹന്ത് പ്രതാപ് പുരിയെ പണം നൽകുന്ന വിവരം കത്ത് വഴി അറിയിച്ചു. മഹന്ത് പ്രതാപ് പുരിയാണ് ചടങ്ങിനെത്തിയവരെ ഇക്കാര്യം അറിയിച്ചത്. അഞ്ജലിയേയും കുടുംബത്തിനെയും പ്രശംസിച്ച പ്രതാപ് പുരി അഞ്ജലിയുടെ പ്രവർത്തികൾ ഊർജ്ജം കൊള്ളിക്കുന്നതാണെന്നും പറഞ്ഞു.

പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണത്തിന് കിഷോർ സിങ് കനോദ് ഒരു കോടി രൂപ മുൻപ് സംഭാവന നൽകിയിരുന്നു. ബാക്കി ആവശ്യമായിവന്ന 50, 75 ലക്ഷം രൂപ നൽകിയ അഞ്ജലിക്ക് വില്ലേജ് ഓഫീസർ നന്ദി അറിയിച്ചതായും ദൈനിക ഭാസ്കർ പത്രം റിപ്പോർട്ട് ചെയ്തു. അഞ്ജലിയുടെയും പിതാവിന്‍റെയും തീരുമാനത്തെ അഭിനന്ദനങ്ങള്‍ കൊണ്ടുമൂടുകയാണ് സോഷ്യല്‍മീഡിയ

Tags:    
News Summary - Instead Of Dowry, Rajasthan Bride Asks For Construction Of Girls' Hostel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.