വനത്തിലൂടെയുള്ള യാത്രയിൽ എല്ലാവരും പാലിക്കേണ്ട ഒരു അലിഖിത നിയമമുണ്ട്-മൗനം പാലിക്കൽ. പക്ഷേ, മൃഗങ്ങളെ കാണുന്ന ആവേശത്തിൽ ചിലരത് മറക്കും. അങ്ങിനെ മറക്കുേമ്പാൾ സംഭവിച്ചേക്കാവുന്ന അപകടമെന്തെന്ന് കാണിച്ച് തരികയാണ് ഇന്ത്യൻ ഫോറസ്റ്റ് സർവിസ് ഓഫീസർ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവെച്ച ഈ വിഡിയോ.
മൃഗങ്ങളുടെ ഫോട്ടോയെടുക്കാൻ സഞ്ചാരികൾ നിൽക്കുന്നതും അവരുടെ ബഹളം കേട്ട് മതിൽ ചാടിക്കയറി ഒരു കടുവ അവരുടെ മുന്നിേലക്കെത്തുന്നതുമാണ് വിഡിയോയിലുള്ളത്. ഭയന്ന് നിലവിളിക്കുന്ന സഞ്ചാരികളെ ആക്രമിക്കാൻ മുതിരാതെ അൽപനേരം നിന്ന ശേഷം കടുവ മടങ്ങുന്നതും കാണാം.
എവിടെ നിന്ന് എടുത്ത വിഡിയോ ആണെന്ന വിശദീകരണമില്ലെങ്കിലും ഒരു ദേശീയ പാർക്കോ ഫോറസ്റ്റ് റിസർവോ ആണിെതന്ന് കരുതപ്പെടുന്നു. ജംഗ്ൾ സഫാരിക്കുപയോഗിക്കുന്ന രണ്ട് വാഹനങ്ങളിലാണ് സഞ്ചാരികൾ എത്തിയിരിക്കുന്നത്. ചെറിയ മതിലിനപ്പുറമുള്ള മൃഗങ്ങളുടെ ചിത്രം പകർത്താൻ അവർ നിൽക്കുന്നതാണ് വിഡിയോയിലുള്ളത്.
അതിലൊരാൾ ദൂരെ കടുവയെ കാണുേമ്പാൾ 'അതാ അവിടെയുണ്ട്' എന്ന് ഉറക്കെ പറയുന്നത് കേൾക്കാം. ഇൗ ബഹളം കേട്ടാണ് കടുവ മതിൽ ചാടിക്കടന്ന് ഇവർക്ക് മുന്നിലേക്ക് എത്തുന്നത്. 'വിഡ്ഡികൾ... മനുഷ്യന്‍റെ തലച്ചോർ അടയുകയും വായ തുറക്കുകയും ചെയ്യുന്ന സമയമാണിത്. ദേഷ്യം നിയന്ത്രിക്കാനുള്ള ആ കടുവയുടെ കഴിവിനെ അഭിനന്ദിക്കുന്നു. പക്ഷേ, ഇത് ഭാവിയിലും ഇങ്ങനെയാകുമെന്ന് ഉറപ്പാക്കാനാകില്ല'- എന്ന അടിക്കുറിപ്പോടെയാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
'മനുഷ്യർ എപ്പോഴും ശബ്ദം പുറത്തുവരാത്തൊരു കൂട്ടിലും മൃഗങ്ങൾ സഫാരിയിലുമായിരിക്കണം', 'നമ്മൾ കാട്ടിലാണെന്നും അതിന് സ്വന്തമായ നിയമങ്ങളുണ്ടെന്നും നമ്മൾ വീട്ടിലിരുന്ന് ടി.വി കാണുകയല്ലെന്നും മനുഷ്യർ ഇനിയും മനസ്സിലാക്കേണ്ടതുണ്ട്' തുടങ്ങിയ കമന്‍റുകളും വിഡിയോക്ക് ലഭിച്ചിട്ടുണ്ട്.
Idiotitis...
— Susanta Nanda IFS (@susantananda3) January 21, 2021
When human brain shuts down & mouth keeps talking.
Appreciate the anger management of the tiger. But that can't be guaranteed in future. pic.twitter.com/dSG3z37fa8
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.