'കൺമണി നീയെൻ കരം പിടിച്ചാൽ കണ്ണുകളെന്തിന് വേറേ?' എന്ന പാട്ട് ഓർമ്മ വരും ഈ വിഡിയോ കണ്ടാൽ. കണ്ണുകാണാത്തൊരു പട്ടിക്കുട്ടിയെ നടയിറങ്ങാൻ സഹായിക്കുന്ന നായയാണ് വിഡിയോയിലുള്ളത്. ദി ഫീൽ ഗുഡ് പേജ് എന്ന ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോ നിരവധി പേരുടെ മനംകവർന്നിരിക്കുകയാണ്. വിഡിയോ ഇതുവരെ മൂന്നര ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്.
വീട്ടിനുള്ളിലെ ഓരോ നടയും ഇറങ്ങിയ ശേഷം നായ വളരെ ശ്രദ്ധപൂർവം പട്ടിക്കുട്ടിയെ പടിയിറങ്ങാൻ സഹായിക്കുന്നതാണ് വിഡിയോയിലുള്ളത്. 'ഈ നല്ല കുട്ടി കണ്ണുകാണാത്ത ചങ്ങാതിയെ നടയിറങ്ങാൻ സഹായിക്കുകയാണ്' എന്ന കാപ്ഷനാണ് വിഡിയോക്ക് നൽകിയിരിക്കുന്നത്. നിരവധി പേർ റീട്വീറ്റ് ചെയ്ത വിഡിയോക്ക് വികാരനിർഭരമായ കമൻറുകളും ലഭിച്ചിട്ടുണ്ട്. 'ഇത്തരം സ്നേഹം വിലമതിക്കാനാകാത്ത സമ്മാനമാണ്' എന്നായിരുന്നു ഒരാളുടെ കമൻറ്. 'ഇന്ന് ഞാൻ ഇൻറർനെറ്റിൽ കണ്ട ഏറ്റവും മാധുര്യമുള്ള കാഴ്ച' എന്നായിരുന്നു മറ്റൊരാളുടെ കമൻറ്. 'ഈ പ്രിയപ്പെട്ട സുഹൃത്തിനെപോലെ കനിവില്ലാത്ത നിരവധി മനുഷ്യർ ഉണ്ട്' എന്ന കമൻറും വിഡിയോക്ക് കിട്ടി.
This good boy helps his blind buddy down the steps ❤️ pic.twitter.com/X3mzeAoZkV
— The Feel Good Page ❤️ (@akkitwts) December 7, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.