എഴുത്തുകാരിയും പത്മശ്രീ ജേതാവുമായ സുധ മൂർത്തിയുടെ നോൺ വെജ് പരാമർശങ്ങൾക്കെതിരെ നെറ്റിസൺസ്. തന്റെ ഭക്ഷണ ശീലത്തെ കുറിച്ചാണ് സുധാ മൂർത്തി യൂട്യൂബിൽ പങ്കുവെച്ചത്. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യയാണിവർ.
താനൊരു ശുദ്ധ വെജിറ്റേറിയനാണെന്നും പുറത്തു പോകുമ്പോൾ മാംസാഹാരം വിളമ്പുന്ന അതേ സ്പൂൺ കൊണ്ട് സസ്യാഹാരം വിളമ്പുമോ എന്ന് പേടിയുണ്ടെന്നുമാണ് സുധ മൂർത്തി പറഞ്ഞത്. അതിനാൽ വിദേശ യാത്ര ചെയ്യുമ്പോൾ ഭക്ഷണത്തിനായി വെജിറ്റേറിയൻ റസ്റ്റാറന്റുകളെ മാത്രം ആശ്രയിക്കും. അല്ലെങ്കിൽ സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കും. അതിനായി ഭക്ഷണ സാധനങ്ങളും അത് പാകം ചെയ്യാനുള്ള ചെറിയ കുക്കർ അടക്കമുള്ള സാധനങ്ങളും എപ്പോഴും കൈയിൽ കരുതും-സുധ മൂർത്തി തുടർന്നു. മുട്ടയോ വെളുത്തുള്ളിയോ പോലും കഴിക്കാത്ത ആളാണ് താനെന്നും അവർ പറയുന്നുണ്ട്. മുത്തശ്ശി പണ്ട് പുറത്തുനിന്ന് ഭക്ഷണം കഴിക്കാത്തതിനെ കളിയാക്കിയിരുന്നുവെന്നും എന്നാൽ ഇപ്പോൾ അവരെപോലെയായി താനുമെന്നും സുധാ മൂർത്തി കൂട്ടിച്ചേർത്തു.
നെറ്റിസൺസിൽ സമ്മിശ്ര പ്രതികരണമാണ് സുധയുടെ വാക്കുകൾ ഉണ്ടാക്കിയത്. പുറത്തു പോകുമ്പോൾ ഭക്ഷണം വീട്ടിൽ നിന്ന് െകാണ്ടുപോകുന്നത് നല്ല ശീലമാണെന്നായിരുന്നു ഒരാൾ പ്രതികരിച്ചത്. എന്നാൽ ലാളിത്യം വിൽപനക്ക് വെച്ചിരിക്കുകയാണ് സുധാ മൂർത്തി എന്നായിരുന്നു മറ്റൊരാളുടെ വിമർശനം. ഭക്ഷണത്തിന് ഇങ്ങനെ ചെയ്യാം...എന്നാൽ മറ്റൊരാൾ ഉപയോഗിച്ച ഹോട്ടൽ മുറി ഉപയോഗിക്കുന്നതിൽ കുഴപ്പമില്ലേ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.