ന്യൂഡൽഹി: അന്താരാഷ്ട്ര ബാഡ്മിന്റൺ ഫെഡറേഷൻ പുരുഷ സിംഗ്ൾസ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി മലയാളി താരം എച്ച്.എസ്. പ്രണോയ്. കരിയറിലെ ഏറ്റവും മികച്ച റാങ്കായ ഏഴിലാണ് പ്രണോയിപ്പോൾ. സിംഗ്ൾസിൽ ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരവുമാണ്. മറ്റൊരു മലയാളി ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും ചേർന്ന സഖ്യം വനിത ഡബ്ൾസ് റാങ്കിങ്ങിൽ 15ാം സ്ഥാനത്തേക്ക് കയറി. വനിത സിംഗ്ൾസിൽ പി.വി. സിന്ധുവും നില മെച്ചപ്പെടുത്തി 11ലെത്തി. പുരുഷ ഡബ്ൾസിൽ സാത്വിക് സായ് രാജ് രാൻകിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഏഴാം റാങ്കിലുണ്ട്. പ്രമുഖരായ ലക്ഷ്യ സെന്നും കിഡംബി ശ്രീകാന്തും യഥാക്രമം 22ലും 23ലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.