ക്വാലാലംപുർ: മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ വനിത സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലിൽ പ്രവേശിച്ചു. 88 മിനിറ്റ് നീണ്ട മൂന്ന് സെറ്റ് പോരാട്ടത്തിൽ തായ്‍ലൻഡ് താരം ബുസാനൻ ഓങ്ബാംറുങ്ഫാനെ 13-21, 21-16, 21-12ന് തോൽപ്പിച്ചാണ് സിന്ധു കലാശപ്പോരിന് ടിക്കറ്റെടുത്തത്. രണ്ടാം സീഡും ലോക ഏഴാം നമ്പർ താരവുമായ ചൈനയുടെ വാങ് ഷി യി ആണ് ഫൈനലിൽ സിന്ധുവിന്റെ എതിരാളി.
ആദ്യ സെറ്റ് 13-21ന് കൈവിട്ട സിന്ധു ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഒന്നര മണിക്കൂറോളം നീണ്ട മത്സരത്തിൽ രണ്ടും മൂന്നും സെറ്റുകൾ സ്വന്തമാക്കിയാണ് സിന്ധു ഫൈനൽ ബർത്ത് ഉറപ്പിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന സ്പെയിൻ മാസ്റ്റേഴ്സിനു ശേഷം ആദ്യമായാണ് സിന്ധു ഒരു ലോക ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. പാരിസ് ഒളിംപിക്സ് വരാനിരിക്കെയാണ് താരത്തിന്റെ മുന്നേറ്റമെന്നത് ഇന്ത്യൻ മെഡൽ പ്രതീക്ഷകൾക്ക് തിളക്കമേറ്റുന്നു.
കഴിഞ്ഞ ദിവസം ടോപ് സീഡ് ചൈനയുടെ ഹാൻ യുവിനെ തോൽപ്പിച്ചാണ് സിന്ധു സെമിയിലെത്തിയത്. വനിതാ ബാഡ്മിന്റണിൽ കൂടുതൽ മത്സര വിജയങ്ങൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും താരം ഇന്നലെ സ്വന്തമാക്കി. സൈന നെഹ്‌വാളിനെയാണ് (451) മറികടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.