സിംഗപ്പൂർ: ലോക ഒന്നാം നമ്പർ ഡബ്ൾസ് ജോടിയായ ഇന്ത്യയുടെ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സിംഗപ്പൂർ ഓപൺ ബാഡ്മിന്റണിൽ ആദ്യ റൗണ്ടിൽ പുറത്ത്. ഡെന്മാർക്കിന്റെ ഡാനിയേൽ ലുണ്ട്ഗാർഡ്-മാഡ്സ് വെസ്റ്റെർഗാർഡ് സഖ്യമാണ് ഇവരെ അട്ടിമറിച്ചത്. സ്കോർ: 20-22 18-21.
ഈയിടെ തായ്ലൻഡ് ഓപണിൽ സ്വർണം നേടി ഒളിമ്പിക്സ് സ്വർണ പ്രതീക്ഷയിൽ നിൽക്കെയാണ് സാത്വിക്-ചിരാഗ് കൂട്ടുകെട്ടിന് അപ്രതീക്ഷിച്ച തോൽവി പിണഞ്ഞത്. പുരുഷ സിംഗ്ൾസിൽ ഇന്ത്യയുടെ ആകർഷു കശ്യപ്, പ്രിയാൻഷു രജാവത്ത് എന്നിവരും വനിത ഡബ്ൾസിൽ ഋതുപർണ പാണ്ഡ-സ്വേതപർണ പാണ്ഡ, മിക്സഡ് ഡബ്ൾസിൽ ആഷിത് സൂര്യ-അമൃത പ്രമുതേഷ് സഖ്യങ്ങളും തോറ്റു മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.