ജകാർത്ത: മുൻ മത്സരങ്ങളിൽ ലോകറാങ്കിങ്ങിൽ തന്നെക്കാൾ മുന്നിലുള്ള താരങ്ങളെ കീഴടക്കി മുന്നേറിയ മലയാളി താരം എച്ച്.എസ്. പ്രണോയിക്ക് സെമിയിൽ അപ്രതീക്ഷിത തോൽവി. 35ാം റാങ്കുകാരനായ ചൈനയുടെ ജുൻ പെങ് ഷാവോയോട് നേരിട്ടുള്ള സെറ്റുകളിലാണ് 23ാം റാങ്കുകാരനായ പ്രണോയ് മുട്ടുമടക്കിയത്. സ്കോർ: 21-16, 21-15.
മുൻ മത്സരങ്ങളിൽ 10ാം റാങ്കുകാരൻ ലക്ഷ്യ സെൻ, 12ാം റാങ്കിലുള്ള എൻഗ് കാ ലോങ് ആൻഗസ്, 13ാമതായ റാസ്മസ് ഗെംകെ എന്നിവരെ തകർത്തായിരുന്നു പ്രണോയിയുടെ കുതിപ്പ്. എന്നാൽ, സെമിയിൽ ആ കളികളിലെ പ്രണോയിയുടെ നിഴൽ മാത്രമായിരുന്നു കളത്തിൽ. തുടക്കം മുതൽ സമ്മർദത്തിനകപ്പെട്ട് തുടരെ പിഴവുകൾ വരുത്തിയ മലയാളി താരം മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും വിജയപ്രതീക്ഷയുയർത്തിയില്ല.
ഷാവോക്ക് സ്മാഷിന് ഏറെ അവസരം നൽകിയ പ്രണോയിക്ക് തന്റെ സ്വതസിദ്ധമായ കരുത്തുറ്റ സ്മാഷുകൾ പുറത്തെടുക്കാനുമായില്ല. ലോക ഒന്നാം നമ്പർ ഡെന്മാർകിന്റെ വിക്ടർ അക്സൽസണാണ് ഫൈനലിൽ ഷാവോയുടെ എതിരാളി. തായ്‍വാന്റെ തായ് സൂ യിങ്ങും ചൈനയുടെ ഷീ യി വാങ്ങും തമ്മിലാണ് വനിത ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.