ബാഡ്മിന്‍റൺ താരം പി.വി. സിന്ധു വിവാഹിതയാകുന്നു; വരൻ ഹൈദരാബാദ് വ്യവസായി

മുംബൈ: ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരം പി.വി. സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് വ്യവസായി വെങ്കട ദത്ത സായിയാണ് വരൻ. ഈ മാസം 22ന് രാജസ്ഥാനിലെ ഉദയ്പുരിലാണ് വിവാഹം. പോസിഡെക്സ് ടെക്നോളജീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ആണ് വെങ്കട ദത്ത സായി.

രണ്ടരവർഷത്തെ കാത്തിരിപ്പിനൊടുവിൽ സിന്ധു ഞായറാഴ്ച സയ്യദ്‌ മോദി രാജ്യാന്തര ബാഡ്‌മിന്റൺ ടൂർണമെന്റ് വനിതാ സിംഗിൾസിൽ കിരീടം നേടിയിരുന്നു. ഈമാസം 20 മുതൽ മൂന്നു ദിവസം നീളുന്ന വിവാഹ ചടങ്ങുകളാണ് ഉണ്ടാവുക. ഏറെ നാളായി ഇരു കുടുംബങ്ങളും പരസ്പരം അറിയുന്നവരാണെന്നും ഒരുമാസം മുമ്പാണ് വിവാഹകാര്യത്തിൽ തീരുമാനമായതെന്നും സിന്ധുവിന്‍റെ പിതാവ് പി.വി. രമണ പറഞ്ഞു. ജനുവരിയോടെ താരം ക്വാർട്ടിൽ സജീവമാകും.

Tags:    
News Summary - PV Sindhu set to tie the knot on December 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.