കോഴിക്കോട്: മൂന്നാമത് ഫിയാസ്റ്റോ അഖിലേന്ത്യ ബാസ്‌കറ്റ്ബാൾ ടൂർണമെന്റിന് ഞായറാഴ്ച മാനാഞ്ചിറ സ്ക്വയറിൽ തുടക്കം. ആറു ദിവസം നീളുന്ന ടൂർണമെന്റ് വൈകീട്ട് 4.30ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
പുരുഷന്മാരിൽ പഞ്ചാബ് പൊലീസ്, ഇന്ത്യൻ നേവി, ചെന്നൈ ഇന്ത്യൻ ബാങ്ക്, ഐ.സി.എഫ്, ബാംഗ്ലൂർ ബാങ്ക് ഓഫ് ബറോഡ, കെ.എസ്.ഇ.ബി എന്നിവ ഉൾപ്പെടുന്ന പത്ത് ടീമുകൾ കളിക്കും. വനിതകളിൽ കെ.എസ്.ഇ.ബി, കൊൽക്കത്ത സൗത്ത് വെസ്റ്റേൺ റെയിൽവേ, ഹൈദരാബാദ് സൗത്ത് സെൻട്രൽ റെയിൽവേ, പഞ്ചാബ് പൊലീസ് എന്നീ ടീമുകളും മാറ്റുരക്കും.
ഞായറാഴ്ച അഞ്ചിന് വനിത വിഭാഗത്തിൽ ഈസ്റ്റേൺ റെയിൽവേയും പഞ്ചാബ് പൊലീസും ഏറ്റുമുട്ടും. വൈകീട്ട് 6.30ന് രണ്ടാം മത്സരം ബാങ്ക് ഓഫ് ബറോഡയും ഐ.സി.എഫും തമ്മിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.