മനാമ: ലോക ചാമ്പ്യൻ മെഴ്സിഡസിെൻറ ലൂയിസ് ഹാമിൽട്ടണ് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ, ഡിസംബർ നാലിന് ആരംഭിക്കുന്ന ഫോർമുല വൺ റോളക്സ് സഖീർ ഗ്രാൻഡ് പ്രീ അദ്ദേഹത്തിന് നഷ്ടമാകും.
തിങ്കളാഴ്ച നേരിയ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്വയം നിരീക്ഷണത്തിൽ കഴിയുന്ന ഹാമിൽട്ടണ് പകരക്കാരനെ വൈകാതെ പ്രഖ്യാപിക്കുമെന്ന് ടീം മാനേജ്മെൻറ് അറിയിച്ചു.
ഇതിനകം തന്നെ ചാമ്പ്യൻ പട്ടം ഉറപ്പിച്ച ഹാമിൽട്ടൺ ഞായറാഴ്ച നടന്ന ആദ്യ ബഹ്റൈൻ ഗ്രാൻഡ് പ്രീയിലും ജേതാവായിരുന്നു. നവംബർ 15ന് നടന്ന തുർക്കി ഗ്രാൻഡ് പ്രീ മത്സരത്തിലാണ് ഹാമിൽട്ടൺ ഏഴാം ലോക കിരീടം സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.