ഭാഗ്യലക്ഷ്​മിയുടെ പരാതി: ശാന്തിവിള ദിനേശ്​ അറസ്​റ്റിൽ

തിരുവനന്തപുരം: സംവിധായകൻ ശാന്തിവിള ദിനേശിനെ സൈബർ പൊലീസ് അറസ്​റ്റ്​ ചെയ്തു. ഡബ്ബിങ് ആർട്ടിസ്​റ്റ്​ ഭാഗ്യലക്ഷ്മിയുടെ രണ്ടാം പരാതിയിലാണ് അറസ്​റ്റ്​. തന്നെപ്പറ്റി അപവാദ പരാമർശമുള്ള വിഡിയോ യൂട്യൂബില്‍ അപ്‍ലോഡ് ചെയ്തെന്നാണ് പരാതി. ഇതുസംബന്ധിച്ച് വിഡിയോകളും ഭാഗ്യലക്ഷ്മി പൊലീസിന് കൈമാറി. ഇതോടെ വ്യാഴാഴ്ച രാത്രി ശാന്തിവിള ദിനേശിനെ സ്​റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്​റ്റ്​ രേഖപ്പെടുത്തുകയായിരുന്നു.

തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചു. ഭാഗ്യലക്ഷ്മിയുടെ ആദ്യപരാതിയിൽ ശാന്തിവിള ദിനേശിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ വീണ്ടും ഇയാൾ യൂട്യൂബിലൂടെ മോശം പ്രചാരണം തുടർന്നതോടെ ഭാഗ്യലക്ഷ്മി വീണ്ടും പരാതിയുമായി മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും സമീപിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.