"എനിക്കറിയില്ല, എന്ത് സംഭവിക്കുമെന്ന്"; റാഞ്ചിയിലെ പിച്ചിൽ ആശങ്ക പ്രകടിപ്പിച്ച് ബെൻ സ്റ്റോക്സ്

"എനിക്കറിയില്ല, എന്ത് സംഭവിക്കുമെന്ന്"; റാഞ്ചിയിലെ പിച്ചിൽ ആശങ്ക പ്രകടിപ്പിച്ച് ബെൻ സ്റ്റോക്സ്

റാഞ്ചി: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ നാലാമത്തെ ടെസ്റ്റ് മത്സരം നാളെ റാഞ്ചിയിൽ ആരംഭിക്കാനിരിക്കെ പിച്ചിൽ ആശങ്ക പ്രകടിപ്പിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. റാഞ്ചിയിലെ പോലെ ഒരു പിച്ച് ഇതുവരെ കണ്ടിട്ടില്ലെന്നും എന്ത് സംഭവിക്കുമെന്ന് എനിക്ക് പിടുത്തവുമില്ലെന്ന് ബെൻ സ്റ്റോക്സ് പറഞ്ഞു.

"ഇതുപോലൊരു പിച്ച് ഞാൻ ഇതിനുമുമ്പ് കണ്ടിട്ടില്ല. എനിക്ക് ഒരു ഐഡിയയും കിട്ടുന്നില്ല, അതിനാൽ എന്ത് സംഭവിക്കുമെന്നും എനിക്കറിയില്ല. പുറത്ത് നിന്ന്, ഡ്രസിങ് റൂമിൽ നിന്ന് നോക്കിയാൽ പിച്ച് പച്ചയും പുല്ലും നിറഞ്ഞതായി തോന്നും. എന്നാൽ അടുത്തേക്ക് പോയി നോക്കിയാൽ തീർത്തും വ്യത്യസ്തമാണ്. ഇരുണ്ടതും തകർന്നതുമായ പിച്ചാണ്. കുറച്ച് വിള്ളലുകളും കാണുന്നു."- ഇംഗ്ലണ്ട് നായകൻ പറഞ്ഞു. 

ഒല്ലി പോപ്പും സമാനമായ ആശങ്കകൾ പങ്കിട്ടു. പിച്ചിന്റെ ഒരു പകുതി വലിയ കുഴപ്പമില്ല,എന്നാൽ വലംകൈയ്യൻ ഒാഫ് സ്റ്റംപിന് പുറത്ത് ധാരാളം പാച്ചുകൾ ഉണ്ട്. ഇന്ത്യയുടെ ഓഫ് സ്പിന്നർ രവിചന്ദ്ര അശ്വിൻ ഇത് മുതലെടുത്തേക്കുമെന്ന് ഒല്ലി പോപ്പ് പറഞ്ഞു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലാണ്. 

Tags:    
News Summary - "I've never seen something like that before" - Ben Stokes reacts to Ranchi pitch ahead of IND vs ENG 4th Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.