റുതുരാജ് ഗെയ്ക്വാദ്

റുതുരാജ് ഗെയ്ക്വാദ് ലങ്കക്കെതിരായ ട്വന്‍റി20 പരമ്പരയിൽ നിന്ന്​ പുറത്ത്​; മായങ്ക്​ ടീമിൽ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ്​ ടീം ക്യാമ്പിനെ വീണ്ടും പരിക്ക്​ അലട്ടുന്നു. കൈത്തണ്ടക്ക്​ പരിക്കേറ്റ ഓപണർ റുതുരാജ്​ ഗെയ്ക്​വാദ്​​ ശ്രീലങ്കക്കെതിരായ ട്വന്‍റി20 പരമ്പരയിൽ നിന്ന്​ പുറത്തായി. രണ്ടാം ​ട്വന്‍റി20 മത്സരം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ്​ ബി.സി.സി.ഐ ഇക്കാര്യം അറിയിച്ചത്​.

ലഖ്​നോവിൽ നടന്ന ആദ്യ മത്സരത്തിന്​ മുന്നോടിയായി വലത്​ കൈത്തണ്ടയിൽ വേദന അനുവഭപ്പെടുന്നുണ്ടെന്ന്​ ഗെയ്​വാദ്​ പരാതിപ്പെട്ടിരുന്നു. എം.ആർ.ഐ സ്കാനിങ്ങിന്​ വിധേയമാക്കിയ താരത്തെ ബംഗളൂരു നാഷനൽ ക്രിക്കറ്റ്​ അക്കാദമിയിലേക്ക്​ അയക്കും. റുതുരാജിന്‍റെ പകരക്കാരനായി മായങ്ക്​ അഗർവാളിനെ ടീമിൽ ഉൾപെടുത്തി. ശേഷിക്കുന്ന രണ്ട്​ മത്സരങ്ങൾക്കായി മായങ്ക്​ ധരംശാലയിലെത്തി.

ഇന്ത്യൻ ടീം: രോഹിത്​ ശർമ (ക്യാപ്​റ്റൻ), ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ, രവീന്ദ്ര ജദേജ, യുസ്‌വേന്ദ്ര ചാഹൽ, രവി ബിഷ്‌ണോയ്, കുൽദീപ് യാദവ്, മുഹമ്മദ്​ സിറാജ്, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), ആവേഷ് ഖാൻ, മായങ്ക് അഗർവാൾ.

Tags:    
News Summary - Ruturaj Gaikwad ruled out of T20I series against Sri Lanka; Mayank Agarwal added to India’s squad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.