ടോക്യോ: ഒളിമ്പിക്സ് വനിത ഹോക്കിയിൽ ലോക രണ്ടാം നമ്പറുകാരായ ആസ്ട്രേലിയയെ അട്ടിമറിച്ച് ഇന്ത്യൻ വനിതകൾ ചരിത്രത്തിലാദ്യമായി സെമിയിലെത്തിയതിന് പിന്നാലെ ട്രോളുമായി ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. ആസ്ട്രേലിയയിൽ രണ്ടാം നിര ടീമുമായി ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ശേഷം ഓസീസ് കോച്ച് ജസ്റ്റിൻ ലാംഗർ പറഞ്ഞ വാക്കുകളാണ് സെവാഗ് പങ്കുവെച്ചത്.
ബ്രിസ്ബേനിലെ ഇന്ത്യയുടെ ചരിത്രവിജയത്തിന് പിന്നാലെയാണ് ലാംഗർ വിഖ്യാതമായ പ്രസ്താവന നടത്തിയത്. ''ഞങ്ങൾക്ക് ഇതിൽ നിന്നും പാഠം ഉൾകൊള്ളാനുണ്ട്. ഒന്നു വെറുതെകിട്ടില്ലെന്ന പാഠമാണ് ആദ്യത്തേത്. രണ്ടാമത്തേത് ഒരിക്കലും ഒരുകാലത്തും ഇന്ത്യക്കാരെ വിലകുറച്ചുകാണരുതെന്നാണ്. 1.5 ബില്യൺ ഇന്ത്യക്കാരുണ്ട്. അതുകൊണ്ടുതന്നെ ടീമിൽ ഇടംപിടിക്കുന്നവരൊക്കെയും വലിയ കടമ്പകൾ കടന്നാകും വന്നിട്ടുണ്ടാകുക'' -എന്നായിരുന്നു ലാംഗർ പറഞ്ഞത്.
sweപൂൾ എയിൽ നാലാമതെത്തി അപ്രതീക്ഷിതമായി നോക്കൗട്ട് യോഗ്യത ഉറപ്പാക്കിയ ഇന്ത്യ പൂൾ ബി ചാമ്പ്യന്മാരും കരുത്തുറ്റ ടീമുമായ ഓസീനെതിരെ മികച്ച കളിയാണ് കെട്ടഴിച്ചത്. ഗുർജിത് കൗർ നേടിയ ഏക ഗോളിനാണ് ഇന്ത്യയുടെ വിജയം. സെമിയിൽ അർജൻറീനയാണ് ഇന്ത്യയുടെ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.